Categories
Kannur

“മാപ്പിള സഖാക്കളെ ” തുടച്ചുനീക്കാനുള്ള ലീഗ് പരീക്ഷണം വിജയിക്കില്ല – പി.ജയരാജൻ

മുക്കിൽ പീടിക (കണ്ണൂർ ):  ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമായി മുസ്ലിം സമുദായത്തിൽ നിന്ന് ആളുകൾ വരുമ്പോൾ മുസ്ലിം ലീഗിന് ഹാലിളക്കുകയാണെന്നും കാസർക്കോട് കാഞ്ഞങ്ങാട് ഔഫ് അബ്ദുറഹിമാനെന്ന ഡിവൈഎഫ്ഐ പ്രവർത്തകനെ നിഷ്ടൂരമായി കൊലപ്പെടുത്തുന്നതിന് മുമ്പെ മുസ്ലിം ലീഗ് കാർ വാട്ട്സ് ആപ്പിൽ പ്രചരിപ്പിച്ചത് പോലെ
“മാപ്പിള സഖാക്കളെ ” തുടച്ചുനീക്കാനുള്ള ലീഗ് പരീക്ഷണം വിജയിക്കില്ലെന്ന് സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി.ജയരാജൻ പറഞ്ഞു.

കടവത്തൂരിൽ നിന്ന് പെരിങ്ങത്തൂരിലേക്ക് സിപിഐ എം സംഘടിപ്പിച്ച സമാധാന സന്ദേശ യാത്രയ്ക്ക് മുക്കിൽ പിടികയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും സിപിഐ എം പ്രവർത്തകൻ രതീഷിന്റെ ദുരൂഹമാണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ ഇന്നലെ മൻസൂറിന്റെ വീടിന് സമീപത്തെ അങ്ങാടിയായ മുക്കിൽ പീടികയിൽ പി ജയരാജന്റെ പ്രസംഗത്തിന്റെ പൂർണമായ വീഡിയോ കാണാം ….

മുസ്ലിം സൂഹത്തിൽ നിന്ന് ആയിരങ്ങൾ മുസ്ലിം ലീഗിനോട് സലാം പറഞ്ഞ് ചെങ്കൊടി പിടിക്കുന്നതാണ് ലീഗിന്റെ അസ്വസ്ഥതയ്ക് കാരണം. മന്‍സൂറിന്റെ ഔർഭാഗ്യ പരമായ മരണം മുതലെടുപ്പ് നടത്താനുള്ള ശ്രമമാണ് കെ.സുധാകരൻ നടത്തുന്നത്. സുധാകരൻ ലീഗിനെ കുരങ്ങ് കളിപ്പിക്കുകയാണ്. സുധാകരന്റെ പിന്നാലെ കൂടിയ വലത് പക്ഷ മാധ്യമങ്ങൾ നുണയുടെ പെരുമഴയാണ് പടച്ചുവിടുന്നതെന്നും പി. ജയരാജൻ പറഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: League experiment to wipe out "Mappila comrades" will not succeed - P. Jayarajan

NEWS ROUND UP