സംസ്ഥാനത്തെ എല്ലാ ടോളുകളും നിര്‍ത്തലാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.

Loading...

സംസ്ഥാനത്തെ എല്ലാ ടോളുകളും നിര്‍ത്തലാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.
ഒരു റോഡിനും പാലത്തിനും ടോള്‍ ആവശ്യമില്ല. പിണറായി സര്‍ക്കാര്‍ 28 ഇടങ്ങളില്‍ ടോളുകള്‍ നിര്‍ത്തലാക്കി. ഇനി 10 ടോളുകളാണുളളത്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ പണം വായ്പയെടുത്ത് നിര്‍മ്മിച്ചിട്ട് തിരിച്ചടക്കാന്‍ ടോള്‍ വഴി തുക സംഭരിക്കുകയാണ്. റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന് നല്‍കാനുളള തുക സര്‍ക്കാര്‍ നല്‍കി ടോള്‍ ഒഴിവാക്കണമെന്നാണ് ആഗ്രഹം.

കൊല്ലം, ആലപ്പുഴ ബൈപ്പാസുകള്‍ക്ക് ടോളില്ല. അതിനെ ആലപ്പുഴ എംപി കെ.സി വേണുഗോപാല്‍ ലോക്സഭയില്‍ അനുകൂലിച്ചത് നല്ല കാര്യം. നിറുത്തലാക്കിയ ടോള്‍വഴി സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്നത് 1500 കോടിയാണ്. അതാണ് വേണ്ടെന്ന് വച്ചത്. 100 കോടിയ്ക്ക് താഴെയുളള നിര്‍മ്മാണത്തിന് ടോള്‍ വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. അതിന് മുകളിലുളളത് കേന്ദ്രമാണ് തീരുമാനിക്കേണ്ടത്” .

Loading...