Categories
cookery

മഷ്‌റൂം ബിരിയാണി തയാറാക്കാം

സാധരണ രീതിയിൽ ചിക്കൻ, ബീഫ്‌, ഫിഷ് തുടങ്ങിയ ചേർത്താണ് ബിരിയാണി ഉണ്ടാകുന്നത് .
എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തവും രുചി ഏറിയതുമായ ഒന്നാണ് മഷ്‌റൂം ബിരിയാണി.
ഇത് ചിക്കൻ കഴിക്കാത്തവർക്കും അല്ലാത്തവർക്കും ഒക്കെ കഴിക്കാവുന്ന ഒരു ബിരിയാണി ആണ്. മഷ്‌റൂം ബിരിയാണി കഴിച്ചവരായി ചുരുക്കം ചിലർ മാത്രമേ ഉണ്ടാവുകയുള്ളൂ.
എങ്ങനെയാണ് മഷ്‌റൂം ബിരിയാണി ഉണ്ടാകുന്നത് എന്ന് നോക്കാം.
                        ആവശ്യ സാധനങ്ങൾ
 * മഷ്‌റൂം – ആവശ്യത്തിന്
* സവാള  – 3 എണ്ണം
* തക്കാളി – 2
* പച്ചമുളക് – 4
* വെളുത്തുള്ളി
*ഇഞ്ചി
* മല്ലിച്ചപ്പ്
*തൈര്
*ചെറുനാരങ്ങ
* ഗ്രാമ്പു, പട്ട
*  കഴമ അരി
* നെയ്യ്
* വെള്ളം
* ഉപ്പ്
*മഞ്ഞപ്പൊടി
* മുളക്പ്പൊടി
*എണ്ണ
                                 തയാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങൾ ആക്കിയ മഷ്‌റൂം ഒരു ബൗലിലേക്ക് മാറ്റുക. മുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ശേഷം ഒരു 4 മിനിറ്റ് മാറ്റിവെക്കുക.
പിന്നീട്  ഏത്  അരിയാണോ (1:30 ഗ്ലാസ്‌ )നമ്മൾ ഉപയോഗിക്കുന്നത്  കുറച്ച് സമയം  വെള്ളത്തിൽ പൊതിർത്ത് വെക്കുക.. നമുക്ക് ആവിശ്യത്തിനുള്ള അത്രയും എടുക്കാം
കുക്കർ കുറച്ച് ചുടായതിന് ശേഷം നെയ്യ് ഒഴിച്ചു കൊടുക്കുക അൽപ്പം വെളിച്ചെണ്ണയും കൂടി അതിലേക്ക് ഒഴിക്കുക.
നന്നായി ചൂടായ നെയ്യിലേക്കും എണ്ണയിലേക്കും പട്ട, ഗ്രാമ്പുവും കൂടി  ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.
ഇവ ചുടായതിനു ശേഷം ഇവയിലേക്ക് സവാള  ചേർത്ത് വയറ്റി എടുക്കുക.
സവാള നന്നായി വാടിയ ശേഷം ഉപ്പ്,  ജിഞ്ചർ ഗാർലിക് പേസ്റ്റ്,  പച്ചമുളക്, തക്കാളി   എന്നീ ചേരുവകൾ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കുറച്ച് സമയം അടച്ചുവെക്കുക.
 പിന്നീട് മസാല ചേർത്ത് റെഡി ആക്കി വെച്ചിരിക്കുന്ന മഷ്‌റൂം  ഇവയിലേക്ക് ചേർക്കുക.
 പിന്നീട് പൊതിർത്ത് വെച്ച അരി എടുത്ത് കുക്കറിൽ റെഡി ആയ മസാലയിലേക്ക് അ വയോടൊപ്പം  ചേർത്ത് കൊടുക്കുക, അൽപ്പം വെള്ളം ( 2 :30 ഗ്ലാസ്‌ )കൂടി ഒഴിച്ചു കൊടുക്കുക.
നെയ്യ്, ചെറുനാരങ്ങ നീര് ഒഴിച്ച് നന്നായി ഇളക്കിയ ശേഷം കുക്കർ അടച്ചു വെക്കുക.  ഒരു വിസിൽ വന്ന ശേഷം കുക്കർ ഓഫ്‌ ചെയ്യുക.
ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റുക.
മഷ്‌റൂം ബിരിയാണി തയാർ.  വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണിത്.
കുട്ടികൾക്കും അത് പോലെ മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണ് മഷ്‌റൂം ബിരിയാണി
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Mushroom Biryani is a favorite dish of children and adults alike