Categories
Kozhikode

ഉരുൾപൊട്ടൽ ; വാഴമലയിൽ ക്വാറിയിൽ രാത്രി നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

നാദാപുരം : ഇന്ന് സന്ധ്യയോടെ ഉരുൾ പൊട്ടലുണ്ടായ വാഴമലയിൽ ക്വാറിയിൽ രാത്രി നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു.

ക്വാറി ഓഫീസ് പരിസരത്താണ് നാട്ടുകാർ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. സംഭവസ്ഥലത്ത് പൊലീസും ക്യാമ്പ് ചെയ്യുന്നുണ്ട്.

വളയം വള്ള്യാട് മലയിൽ നൂറേക്കറിലെ വൻകിട കരിങ്കൽ ക്വാറി ക്കെതിരെ നാട്ടുകാരുടെ അമർഷം പുകയുന്നതിനിടയിൽ കണ്ണൂർ ജില്ലാ അതിർത്തിയിൽ വാഴമല ക്വാറിക്ക് സമീപമാണ് വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായത്.

പൊയിലൂർ മഠപ്പുരയിക്ക് സമീപം ഉള്ള തങ്കച്ചന്റെ ക്വാറിയിലാണ് ഇന്ന് സന്ധ്യയോടെ ഉരുൾപൊട്ടലുണ്ടായത്.

ക്വാറിയിലെ ഹിറ്റാച്ചിയുടെ മുകളിൽ പറകല്ല് വീണ് ഡ്രൈവറുടെ നില അതീവ ഗുരുതരം. ഹിറ്റാച്ചി ഡ്രൈവറെ തലശ്ശേരി ആശുപത്രിയിലേക്ക് മാറ്റി. ക്വാറി പ്രദേശത്തേക്ക് ആളുകൾ പോകുന്നത് തടഞ്ഞിട്ടുണ്ട്.

രണ്ട് വർഷം മുമ്പ് വാഴമലയോട് ചേർന്ന ഇവിടെ ഉരുൾപൊട്ടിയിരുന്നു.

വളയം വള്ള്യാട് മലയിൽ ക്വാറിക്കായി ഖനനം ചെയ്ത് നീക്കിയ മണ്ണ് കൊണ്ടു തളളിയ പ്രദേശത്തും ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്നതായി പ്രദേശ വാസികൾ പറയുന്നുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Landslide; The protest of the locals continues at night in the quarry in Vazhamala

NEWS ROUND UP