ലാൻഡറിന്റെ ജീവിതം നാളെ അവസാനിക്കും : ഒപ്പം നിന്നതിനു നന്ദി ഇ സ്റോ

Loading...

ബെംഗളൂരു ∙ ചന്ദ്രോപരിതലത്തിൽ കഴിഞ്ഞ 7ന് ഇടിച്ചിറങ്ങിയ ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡറിന്റെയും ഇതിനുള്ളിലെ പ്രഗ്യാൻ റോവറിന്റെയും ബാറ്ററിയുടെ ആയുസ്സ് നാളെ വരെ. ലാൻഡർ ഇടിച്ചിറങ്ങിയ മേഖലയിലെ ചാന്ദ്രപകൽ നാളെ അവസാനിക്കുന്നതിനാൽ ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സോളർ പാനലുകൾക്ക് സൗരോർജം തുടർന്നു ലഭിക്കില്ല. ഇതോടെ ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഇസ്‍റോ നടത്തുന്ന ശ്രമങ്ങളും അവസാനിപ്പിച്ചേക്കുംലാൻഡറിനും റോവറിനും ഭൂമിയിലെ 14 ദിനങ്ങളാണ് (ഒരു ചാന്ദ്രദിനം) ആയുസ്സ് കണക്കാക്കിയിരുന്നത്. ചന്ദ്രയാൻ-2 ദൗത്യത്തിന് ഇന്ത്യൻ ജനത നൽകിയ പിന്തുണയ്ക്ക് ഇ സ്റോ നന്ദി രേഖപ്പെടുത്തി. ‘ഒപ്പം നിന്നതിനു നന്ദി. ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ഊർജമേകി മുന്നോട്ടു പോകാനുള്ള ശ്രമം തുടരും.’- ഇസ്റോ ഔദ്യോഗിക സമൂഹ മാധ്യമ പേജിൽ കുറിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം