അയാളുടെ ആവശ്യങ്ങളെ എതിര്‍ത്തതിന് പ്രതികാരം ചെയ്തു ;മാപ്പ് പറയാന്‍ ആവിശ്യപ്പെട്ടപ്പോള്‍ വളരെ മോശമായിട്ടായിരുന്നു പെരുമാറിയത്;സിനിമയില്‍ തനിക്ക് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ച് നടി ലക്ഷ്മി രാമകൃഷ്ണ വെളിപ്പെടുത്തുന്നു

Loading...

ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന സിനിമയിലൂടെ സിനിമയില്‍ എത്തിയ നടി ലക്ഷ്മി രാമകൃഷ്ണയും സിനിമാ ജീവിതത്തില്‍  തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന്‍ പറയുകയാണ്‌.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യമാണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം താന്‍ അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.സിനിമാ അഭിനയം കുറയ്ക്കാന്‍ എന്താ കാരണമെന്ന് പലരും ചോദിച്ചിട്ടുണ്ട്.പക്ഷെ അന്നൊന്നും താന്‍ ഈ കാര്യം പറഞ്ഞിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമാണെന്ന് തോനുന്നു.അതാണ്‌ തനിക്ക് നേരിട്ട വളരെ മോശമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതെന്ന് നടി പറഞ്ഞു.

ഒരു പ്രശസ്ത സംവിധായകന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. സംവിധായകന്റെ ആവശ്യത്തിന് വഴങ്ങാതെ വന്നപ്പോള്‍ പലരീതിയില്‍ അതിന് പ്രതികാരം ചെയ്‌തെന്നും ലക്ഷ്മി വ്യക്തമാക്കി. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

അയാളുടെ ആവശ്യങ്ങളെ എതിര്‍ത്തതിന്  പ്രതികാരമായി സിനിമയുടെ സെറ്റില്‍വെച്ച് പരസ്യമായി ചീത്തവിളിച്ചു. അഭിനയിച്ച രംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രീകരിച്ചു. 25 തവണ വരെ റീടേക്ക് എടുപ്പിച്ചിട്ടുണ്ട്. അത് മനപ്പൂര്‍വ്വമായിരുന്നു.എന്നെ മാനസികമായി തളര്‍ത്തുക അതായിരുന്നു അയാളുടെ ലക്ഷ്യം. മോശമായി പെരുമാറിയതിന് മാപ്പ് പറയണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ മോശമായിട്ടായിരുന്നു പിന്നീടുള്ള പെരുമാറ്റമെന്നും ലക്ഷ്മി വെളിപ്പെടുത്തി .

സിനിമായ മേഖലയിലെ ചിലരുടെ ഇത്തരം സമീപനങ്ങളാണ് സിനിമ കുറയ്ക്കാന്‍ കാരണമെന്ന് ലക്ഷ്മി വ്യക്തമാക്കി. ബുദ്ധിമതിയായ സ്ത്രീകളോടൊപ്പം ജോലിചെയ്യാന്‍ പലസംവിധായകര്‍ക്കും താത്പര്യമില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി. ജോലിചെയ്യുന്നതിന്റെ പ്രതിഫലം ചോദിച്ച് വാങ്ങുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ല. തുല്യതയെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും സിനിമയില്‍ മാറ്റമൊന്നും ഉണ്ടാകുന്നില്ല. അവിടെ സ്ത്രീകളെ ഇപ്പോഴും കീഴടക്കി വെച്ചിരിക്കുകയാണെന്നും  ലക്ഷ്മി അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയുടെ കാര്യം സംസാരിക്കാന്‍ സംവിധായകന്‍ അയച്ച ഒരാള്‍ ഫ്‌ലാറ്റിലെത്തി മോശമായി സംസാരിച്ചതായും അയാളെ ഉടന്‍ പുറത്താക്കിയതായും ലക്ഷ്മി പറഞ്ഞു. അടുത്തകാലത്ത് ഒരു സംവിധായകന്‍ അയച്ച വ്യക്തി സിനിമയെ കുറിച്ച് സംസാരിക്കാന്‍ എന്റെ ഫ്‌ലാറ്റിലെത്തി. ആദ്യം സിനിമയെ കുറിച്ച് സംസാരിച്ചു. പിന്നെ ചില അഡ്ജസ്റ്റ്‌മെന്റുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു. ഡേറ്റിന്റെ വിഷയമാണെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പിന്നീടാണ് മനസിലാക്കിയത് അയാള്‍ സംസാരിക്കുന്നത് മറ്റുചില കാര്യങ്ങളെ കുറിച്ചാണെന്ന്. ഉടന്‍ അയാളെ പുറത്താക്കിയെന്നും നടി തുറന്ന്‍ പറഞ്ഞു.

 

 

Loading...