Categories
Kozhikode

ലാബ് ടെക്‌നീഷ്യന്‍ : താല്‍ക്കാലിക നിയമനം

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി വിഭാഗത്തിന് കീഴിലുളള വി.ആര്‍.ഡി.എല്‍ ലാബില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് 25000 രൂപ മാസ ശമ്പള നിരക്കില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.

താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ www.govtmedicalcollegekozhikode.ac.in/news വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത്, പ്രവൃത്തി പരിചയം, യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മെയ് 13 നകം [email protected] എന്ന വിലാസത്തില്‍ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

രേഖകള്‍ പരിശോധിച്ചു തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കും.

യോഗ്യത – ബി. എ.സ്സി എം.എല്‍ടി/അംഗീകൃത ഡി.എം.എല്‍ടി. അധിക യോഗ്യത – ഡാറ്റ എന്‍ട്രിയില്‍ പരിജ്ഞാനം. അപേക്ഷകള്‍ തപാല്‍ വഴിയോ നേരിട്ടോ സ്വീകരിക്കുന്നതല്ല.

ഫോണ്‍ : 0495 2350200,

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kozhikode Govt. Temporary appointment to the post of Lab Technician in the VRDL Lab under the Department of Microbiology, Medical College on temporary basis at a monthly salary of Rs. 25000 / - per annum.

NEWS ROUND UP