Categories
TRAVEL

സഞ്ചാരികളുടെ പറുദീസയായി കുറുമ്പാല കോട്ട

വയനാടിന്റെ മീശ പുലി മലയെന്ന വിശേഷണത്തിന് അര്‍ഹമാണ് കുറുമ്പാല കോട്ട.പനമരം പഞ്ചായത്തിന്റെയും കോട്ടത്തറ പഞ്ചായത്തിന്റെയും അതിര്‍ത്തി മേഖലയാണ്  ഇത് .

വയനാടിന്റെ മനോഹാരിതയെ സഞ്ചാരികള്‍ക്ക് മുന്നിലേക്ക് തുറുന്നു കൊടുക്കുന്ന കുറുമ്പാലക്കോട്ടയെ വയനാട് ജില്ലാ  വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുത്തത് ഈ അടുത്ത കാലത്താണ്.

പേരിനൊപ്പം കോട്ടയുണ്ടെങ്കിലും ഇത് കോട്ടയൊന്നുമല്ല. പഴശ്ശിയും ബ്രിട്ടീഷുകാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ സമയത്ത് പഴശ്ശി ഇവിടെ കോട്ട കെട്ടി താമസിച്ചിരുന്നു എന്നാണ് ഇവിടുത്തുക്കാര്‍ പറയുന്നത്.

 

രാവിലത്തെ സൂര്യോദയവും,വൈകുന്നേരത്തെ അസ്ത്മയവുമാണ് ഇവിടുത്തെ പ്രധാന കാഴ്ച്ച.കൊവിഡ് കാലത്തിന് മുന്‍പ് നിരവധി സഞ്ചാരികള്‍ ഇവിടെ മല കയറി എത്തിയിരുന്നു.

പുലര്‍ച്ചെ കുന്ന് കയറി മുകളില്‍ എത്തിയാല്‍ പ്രകൃതി ഒരുക്കിയിരിക്കുന്ന ദൃശ്യ ഭംഗി അതി മനോഹരം തന്നെ .

മേഘങ്ങള്‍ക്കിടയിലൂടെ ഇറങ്ങി വരുന്ന സൂര്യന്‍ , മഞ്ഞു പുതച്ച മലനിരകള്‍ എന്നിവയാണ് കുറുമ്പാല കോട്ടയെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് .

3 കിലോമീറ്ററോളം കാടും മലയും താണ്ടി കോട്ടയിലേക്കുള്ള യാത്ര ഹരം പകരുന്നതാണ്. കുറുമ്പാല കോട്ടയ്ക്ക് അടുത്ത കുരിശുമലയിൽ വെള്ളിയാഴ്ചകളിൽ വിശ്വാസികൾ എത്താറുണ്ട്…

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv