വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിക്കാന്‍ സാധ്യത

Loading...

കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് മത്സരിക്കാന്‍ സാധ്യത. വട്ടിയൂര്‍ക്കാവിലെ എംഎല്‍എയായ കെ മുരളീധരന്‍ വടകരയില്‍ നിന്ന് പാര്‍ലമെന്‍റിലേക്ക് ജയിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ആദ്യപടിയായി പ്രവര്‍ത്തകരുടെ വികാരം ആരാഞ്ഞപ്പോള്‍ ജനവികാരം ഒറ്റക്കെട്ടായി പറഞ്ഞത് കുമ്മനത്തിന്റെ പേരാണ് .ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ തവണ കുമ്മനം രാജശേഖരനെ തറപറ്റിച്ചാണ് കെ മുരളീധരന്‍ വിജയിച്ചത്.എന്നാല്‍ ഇപ്പോള്‍ ജനവികാരം ബി ജെ പി ക്ക് അനുകൂലമാണ്. കുമ്മനം നിളന്നാല്‍ വട്ടിയൂര്‍ക്കാവ് സെറ്റ് പിടിച്ചെടുക്കാമെന്നു ബി ജെ പി നേതൃത്വം ഉറപ്പിച്ചുകഴിഞ്ഞു.

2 016 ല്‍ നേമത്ത് നിന്നു ഒ രാജഗോപാല്‍ ജയിച്ചപ്പോഴാണ് ബിജെപിക്ക് തങ്ങളുടെ ആദ്യ എംഎല്‍എയെ കേരളത്തില്‍ നിന്ന് ലഭിച്ചത്. ഈ പ്രാവശ്യം വട്ടിയൂര്‍കാവില്‍നിന്നു കുമ്മനം രാജശേഖരനിലൂടെ രണ്ടാമത്തെ എം എല്‍ എ യെ ഉറപ്പിക്കാമെന്ന് കണക്കു കൂട്ടലുമുണ്ട് ബി ജെ പിക്ക്
വട്ടിയൂര്‍ക്കാവ് മണ്ഡലം സമിതിയിലെ ഇരുപത്താറ് അംഗങ്ങളില്‍ ഭൂരിപക്ഷവും കുമ്മനം രാജശേഖരന്‍ തന്നെ മല്‍സരിക്കണമെന്നാണ് ആവശ്യപ്പെട്ടത് .ലോക്സഭാ തിരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ 50,709 വോട്ട് നേടിയപ്പോള്‍ വെറും 2,836 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശശി തരൂര്‍ വിജയിച്ചത് . ഇത് ഉപതിരഞ്ഞെടുപ്പില്‍ വളരെ എളുപ്പം തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്‍റെ ആദ്യപടിയായി പ്രവര്‍ത്തകരുടെ വികാരം തേടിയപ്പോള്‍ കുമ്മനം രാജശേഖരനെയാണ് ഭൂരിപക്ഷം പേരും പിന്തുണച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലം കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച അഭിപ്രായം തേടിയത്

ഗവര്‍ണസ്ഥാനം രാജിവെപ്പിച്ച്‌ കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിച്ച്‌ ജയിപ്പിക്കാന്‍ കഴിയാത്തതില്‍ ആര്‍എസ്‌എസ് നേതൃത്വത്തിന് നിരാശയുണ്ട്. ഗവര്‍ണര്‍ സ്ഥാനത്തേക്കും കുമ്മനം വരാത്ത സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം തന്നെ ആയിരിക്കും സ്ഥാനാര്‍ഥി എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ ഉള്ളത് ..
കുമ്മനത്തെ കേന്ദ്ര മന്ത്രിസഭയില്‍ പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ആര്‍എസ്‌എസ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം കുമ്മനത്തിന് പകരം വി മുരളീധരനെയാണ് പരിഗണിച്ചത്. അതുകൊണ്ട് തന്നെ കേരളത്തിലെ രണ്ടാം എംഎല്‍എക്ക് സാധ്യതയുള്ള തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാര്‍ത്ഥി ആവട്ടേയെന്നാണ് ആര്‍എസ്‌എസിന്‍റേയും നിലപാട് .

അരൂര്‍, വട്ടിയൂര്‍ക്കാവ് , എറണാകുളം, കോന്നി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടന്നേക്കാം എന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട് . ബി ജെ പി യെ സംബന്ധിച്ചിടത്തോളം വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കേണ്ടത് അവരുടെ ആവശ്യമാണ് . അത് പൊതുവെ ജനങ്ങള്‍ക്ക് സമ്മതനായ കുമ്മനത്തെ സ്ഥാനാര്‍ഥി ആക്കിയാല്‍ ലഭിക്കും എന്ന പ്രതീക്ഷയിലാണ് ബി ജെ പി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം