യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താൻ പ്രയാസപ്പെടുന്നവരാണോ നിങ്ങൾ..കുടുംബശ്രീ നിങ്ങളെ സഹായിക്കും..കുടുംബശ്രീ വിവാഹ ബ്യൂറോ കൂടുതൽ ജില്ലകളിലേക്ക്

Loading...

വിവാഹ പ്രായമെത്തിയവർ അവർക്ക് അനുയോജ്യരായ പങ്കാളിയെ കണ്ടെത്താൻ പാടുപെടുന്ന കാലമാണിത്.ജാതി മത താല്പര്യങ്ങൾ കൂടിയാവുമ്പോൾ വല്ലാത്തൊരു കടമ്പ ആയി മാറും പങ്കാളിക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾ.ഇടനിലക്കാരായി എത്തുന്നവരാകട്ടെ നല്ലൊരു തുക ഇത്തരക്കാരിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നുണ്ട്.ചുരുക്കത്തിൽ’ ഒരു കല്യാണം കഴിക്കേണ്ട കാശ് പെണ്ണ് കണ്ട് തീർന്നു ‘എന്ന് പറയുന്ന ചെറുപ്പക്കാർ കൂടി വരുന്ന കാലമാണിത്.പെൺകുട്ടികൾക്ക് ആവട്ടെ സുരക്ഷിതമായ ഒരു ബന്ധം നേടിക്കൊടുക്കാൻ രക്ഷിതാക്കൾ അതിലേറെ ബുദ്ധിമുട്ടുകയാണ്.ഈ സാഹചര്യത്തിലാണ് ഉത്തമ പങ്കാളിയെ കണ്ടെത്താനുള്ള പദ്ധതിയുമായി കുടുംബശ്രീ രംഗത്ത് വരുന്നത്.മറ്റ് പല പദ്ധതികളും പോലെ സംരംഭക ഗ്രൂപ് എന്ന നിലയിലാണ് വിവാഹ ബ്യൂറോ തുടങ്ങാൻ കുടുബശ്രീ മിഷൻ ആലോചിക്കുന്നത്

വിവരങ്ങളുടെ കൃത്യതയ്ക്കും വിശ്വാസ്യതയ്ക്കും പ്രാമുഖ്യം നൽകിക്കൊണ്ടാണ് ബ്യൂറോ ആരംഭിക്കുക. വിവാഹ ആലോചനകൾ സംബന്ധിച്ച വിവരം അതാത് കുടുംബശ്രീ പ്രവർത്തകർ തൊട്ടടുത്ത കുടുംബശ്രീയെ അറിയിക്കും.തുടർന്ന് പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തിയാണ് വിവര ശേഖരണം നടത്തുക.അതുകൊണ്ട് തന്നെ അന്വേഷണവും ആലോചനയുമെല്ലാം തികച്ചും വിശ്വാസയോഗ്യമായിരിക്കും എന്ന് കുടുംബശ്രീ വാഗ്ദാനം ചെയ്യുന്നു.

തൃശ്ശൂരിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കുടുംബശ്രീ വിവാഹ ബ്യൂറോ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ്.ആയിരം വോളണ്ടിയാർമാർക് ഇതിനകം പരിശീലനം നൽകി.കണ്ണൂർ ജില്ലയിൽ ഈ മാസം അവസാനം പദ്ധതി തുടങ്ങും.കാസകോഡ്,കോഴിക്കോട്,എറണാകുളം,ആലപ്പുഴ,കോട്ടയം,കൊല്ലം ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

ജില്ല തോറും കോ ഓർഡിനേറ്റർമാരും ഓഫിസും ഉണ്ടാവും.പിന്നീട് ബ്ലോക്ക് താലൂക്ക് കേന്ദ്രങ്ങളിലും തുടങ്ങും.ഇടനിലക്കാർ പലപ്പോഴും ചൂഷണം ചെയ്യുന്ന പരാതികൾ വ്യാപകമാവുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു സംരംഭം. അതേസമയം കുടുംബശ്രീയുടെ തീരുമാനത്തിനെതിരെ ഏജന്റുമാർ രംഗത്തെത്തിയിട്ടുണ്ട്.

വിവാഹ ഏജന്‍റെമാരുടെ വയറ്റത്തടിക്കാനുള്ള നീക്കമാണ് കുടുംബശ്രീയുടേത് എന്നും തൊഴിൽ സുരക്ഷ ഇല്ലാതാക്കുകയാണെന്നും കേരള മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റസ് അസോസിയേഷൻ കുറ്റപ്പെടുത്തുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം