‘കൂടത്തായ്’ സിനിമ-സീരിയലുകള്‍ക്ക് സ്റ്റേയില്ല!

Loading...

കൂടത്തായി കൊലപാതക പരമ്ബരയെ ആസ്പദമാക്കിയുള്ള സിനിമകള്‍ക്കും സീരിയലുകള്‍ക്കും സ്റ്റേയില്ല!

കൊല്ലപ്പെട്ട റോയി തോമസിന്റെ മക്കളും സഹോദരിയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് താമരശ്ശേരി മുന്‍സിഫ് കോടതിയുടെ വിധി.

അതേസമയം, ഇവരുടെ ഹര്‍ജി പരിഗണിക്കുന്നത് ജനുവരി 25ലേക്ക് മാറ്റി. ഇന്നലെ കോടതിയില്‍ ഹാജരാവുന്നതിനു വേണ്ടി നല്‍കിയ നോട്ടിസ് പലര്‍ക്കും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് നീട്ടിയത്.

കൂടത്തായ് കേസ് ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമകളുടെയും സീരിയലിന്‍റെയും നിര്‍മ്മാതാക്കളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അഡ്വക്കറ്റ് മുഹമ്മദ് ഫിര്‍ദൗസ് ആണ് ജോളിയുടെ മക്കള്‍ക്ക് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്. ആശീര്‍വാദ് സിനിമാസ് ഉടമ ആന്‍റണി പെരുമ്ബാവൂര്‍, വാമോസ് പ്രൊഡക്ഷന്‍ ഉടന്‍ ഡിനി ഡാനിയേല്‍, ഫ്ളവേര്‍സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.

മലയാളത്തിലെ പ്രമുഖ ചാനലായ ഫ്ലവേഴ്സ് ടിവി ‘കൂടത്തായി’ എന്ന പേരില്‍ അവതരിപ്പിക്കുന്ന പരമ്ബരയുടെ ആദ്യ എപ്പിസോഡ് തിങ്കളാഴ്ച സംപ്രേഷണം ആരംഭിച്ചിരുന്നു.

സിനിമാ-സീരിയില്‍ നിര്‍മാതാക്കള്‍ സാഹചര്യത്തെ മുതലെടുക്കുകയാണ്. ഇത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നുമാണ് അഭിഭാഷകനായ എം മുഹമ്മദ് ഫിര്‍ദൗസ് ഹര്‍ജിയില്‍ പറയുന്നത്.

കൂടത്തായി കൂട്ടകൊലപാതകങ്ങളെ കുറിച്ച്‌ മോഹന്‍ലാല്‍ അഭിനയിച്ച്‌ ആന്‍റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരുങ്ങുന്നവെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്.

ഇതിന് പിന്നാലെ നടി ഡിനി ഡാനിയേലും സമാന കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്ന അവകാശവാദവുമായി രംഗത്തെത്തുകയായിരുന്നു.

കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്‍റണി പെരുമ്ബാവൂരും ഡിനിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍ ശ്രീജിത്തും നേരത്തെ രംഗത്ത് എത്തിയിരുന്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം