കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി ; ഇന്നും ദിവസ വേതനത്തില്‍ സര്‍വീസ് നടത്തും

Loading...

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സിയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്നും ഡ്രൈവര്‍മാരെ വച്ച്‌ സര്‍വീസ് നടത്തും.

ലീവിലുള്ളവരോട് മടങ്ങിയെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 307 സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. അതേസമയം ശമ്ബള വിതരണം വൈകുന്നതിലും പ്രതിഷേധം ശക്തമാവുകയാണ്. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം നടക്കുകയാണെന്നാണ് കെഎസ്‌ആര്‍ടിസിയുടെ വിശദീകരണം.

ഹ്രസ്വദൂര സര്‍വീസുകള്‍ കുറച്ചുകൊണ്ട് പരമാവധി ദീര്‍ഘദൂരസര്‍വീസുകള്‍ നടത്താനാണ് താല്‍ക്കാലിക തീരുമാനം.വെള്ളിയാഴ്ച രാവിലെ മൊത്തം 637 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തെക്കന്‍ മേഖലയില്‍ 339, സെന്‍ട്രല്‍ മേഖലയില്‍ 241, വടക്കന്‍ മേഖലയില്‍ 57 എന്നിങ്ങനെയാണ് മുടങ്ങിയ സര്‍വീസുകളുടെ കണക്ക്.

Loading...