ജോലിക്കിടയില്‍ ജീവന്‍ പൊലിഞ്ഞ കെ എസ്ആര്‍ടിസി കണ്ടക്ടറുടെ സഹ പ്രവര്‍ത്തകന്‍റെ ഓര്‍മ്മക്കുറിപ്പ്

Loading...
കോഴിക്കോട്: കുതിച്ചും കിതച്ചും ഓടുന്ന  നമ്മുടെ സര്‍ക്കാര്‍ ആനവണ്ടികളില്‍ കുറേ ജീവിതങ്ങളുണ്ട്‌ . സങ്കടങ്ങളും കണ്ണീരും ഉള്ളില്‍ ഒളിപ്പിച്ചു  ഉമി തീ പോലെ നീറുന്ന കുറെ ഏറെ മനുഷ്യ ജീവിതങ്ങള്‍ .  മാടുകളെ പോലെ പണിയെടുത്തിട്ടും പഴി മാത്രം കേള്‍ക്കേണ്ടി വരുന്ന ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍‍മാര്‍’ …  അതെ  പറഞ്ഞു വരുന്നത്  നമ്മുടെ കെ എസ്ആര്‍ടിസി യിലെ ജീവനക്കാരെ കുറിച്ചാണ്  .
പെന്‍ഷന്‍ മുടങ്ങി മുഴുപട്ടിണിക്കാരായ  കുറേ പേരുടെ ജീവിത കഥ നമ്മുടെ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .ആരുടേയും കണ്ണും കാതും തുറപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞില്ലേങ്കില്‍ പോലും . 
എന്നാല്‍ യാത്രക്കാരുടെ മനസ്സില്‍ വലിയ ‘സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍‍മാരായ ‘ വണ്ടി കാളകളെ പോലെ പണിയെടുക്കുന്ന 
കെ എസ്ആര്‍ടിസി യിലെ ജീവനക്കാരുടെ ഉള്ളില്‍ കനലെരിയുന്നു എന്ന്  വിളിച്ചു പറയുന്ന അനുഭവമാണ്  ജോലിക്കിടയില്‍ ജീവന്‍ പൊലിഞ്ഞ സിജുവിന്‍റെ സഹ പ്രവര്‍ത്തകന്‍റെ  ഓര്‍മ്മക്കുറിപ്പ് . 
കരള്‍ പിളര്‍ക്കുന്ന അനുഭവങ്ങളും കണ്ണീര്‍ പൊഴിയുന്ന വേദനകളുമായാണ്  നാദാപുരത്തെ യുവജന പോരാളി കൂടിയായിരുന്ന സിജുവെന്ന കെ എസ്ആര്‍ടിസി കണ്ടക്ടര്‍ ജീവിതത്തിന്‍റെ പാതി വഴിയില്‍ നിന്ന് വിടവാങ്ങിയത്.
മൂന്നു വയസ്സ് തികയാത്ത മകളേയും ജീവിച്ചു കൊതിതീരും മുന്‍പ് തനിച്ചായി പോയ യുവതിയെയും അനാഥരാക്കിയ ദുരന്ത ത്തിനും ഉത്തര വാദികള്‍ ആരാണ് എന്ന ചോദ്യം ചോദിക്കാന്‍ നാം ഇനിയും വൈകരുത് .
രാപകല്‍ ഭേതമന്യേ തുടര്‍ച്ചയായി വണ്ടി ഓടിക്കാന്‍ നിര്‍ബന്ധിതരാണ്‌ നമ്മുടെ  കെ എസ്ആര്‍ടിസി ഡ്രൈവര്‍മാര്‍. ഡ്രൈവര്‍ കം  കണ്ടക്റ്റര്‍  സംവിധാനമാണ്‌ ഇതിനു പ്രതിവിധി  എന്നാല്‍ ഇത് നടപാക്കുന്നത് വൈകുകയാണ് . ഒപ്പം  
കെ എസ്ആര്‍ടിസി ബസ്സുകളുടെ കാലപഴക്കവും ദുരന്തത്തിന് വഴി തുറക്കുന്നു .
ബാംഗ്ലൂർ – കോഴിക്കോട് ബസ്സ് അപകടത്തിൽ മരിച്ച കണ്ടക്ടർ പി പി സിജുവിനെക്കുറിച്ച് ഒരു സഹപ്രവർത്തകന്റെ കുറിപ്പ്.
സഹപ്രവർത്തകർ എല്ലാംTransfer ആയി പോയപ്പോൾ 5 മാസക്കാലമായി ബാംഗ്ലൂരിൽ വൈകുന്നേര സമയങ്ങൾ ചെലവഴിക്കുന്നത് ഞാനും സിജുവും എന്റെ ബസ്സിലിരുന്നു സംസാരിച്ചുകൊണ്ടാണ്‌.
അവൻ കോഴിക്കോട് നിന്ന് 8 മണി ബേഗ്ലൂരും ഞാൻ 08.30 ബാഗ്ലൂരും. ഇന്നലെ നഞ്ചൻഗോഡ് നിന്ന് തുടങ്ങിയ Block Bglr എത്തുമ്പോൾ 7 മണിക്കൂറിൽ അധികമായിരുന്നു.
സുനിയേട്ടാ നിങ്ങളെവിടെ എത്തി എന്ന് വിളിച്ച് ചോദിച്ചപ്പോൾ തിരക്കിൽ ഞാൻ തിരിച്ചുവിളിക്കാം എന്ന മറുപടി വെറുതെയായി… അവനതിന് കാത്തുനിന്നില്ല…..

മുമ്പത്തെ Duty യിൽ എന്നോട് അവൻ പറഞ്ഞ വാക്കുകൾ അറംപറ്റിയ പോലെ… “എല്ലാം നിർത്തി പോവാൻ തോന്നുന്നു… 8 വർഷമായി ശമ്പളം പോലും പൂർണ്ണമായി കിട്ടാത്തവനാണ് ഞാൻ… ശിക്ഷണ നടപടി യുടെ ഭാഗമായി ഞാൻ വേദന തിന്നുകയാണ്…
വീടുനിർമ്മാണം തുടങ്ങി… ഭാര്യയുടെ ആഭരണമത്രയും ഭാര്യപിതാവിനെ കൊണ്ട് പണയം വെപ്പിച്ചു. KSRTC Pay Certificate കൊടുത്താൽ Loan തരാമെന്ന് Bank പറഞ്ഞത് ഞാൻ വിശ്വസിച്ചു. എന്നിട്ട് ആഭരണം തിരിച്ചെടുക്കാമെന്ന് ഞാൻ കരുതി.
എന്നാൽ ഭാഗികമായ Pay Certificate ൽ അവർ എന്നെ തഴഞ്ഞു. അന്നു ഞാൻ കണ്ണീരോടെയാണ് വീട്ടിലെത്തിയത്. ആഭരണം Co-Op ബേങ്ക് ലേലം ചെയ്ത് പോയി. വീട് തറ കെട്ടിയ പോലെ തന്നെ…

സന്തോഷവതിയായിരുന്നു നല്ലഗായിക കൂടിയായ എന്റെ ഭാര്യ… അവർക്കു പോലും സ്വസ്ഥതയില്ലാതായി. അമ്മ നഷ്ടമായ എനിക്ക് കിട്ടിയ സന്തോഷമാണ് എന്റെ മോളും ഭാര്യയും… അങ്ങനെ ഒരു പാട് കാര്യങ്ങൾ… അവൻ പറഞ്ഞ് തീർന്നില്ല…

KSRTC ശ്രീപത്മനാഭന്റെ അനുഗ്രഹമാണ്… നീ ഈശ്വര സമക്ഷമെത്തി എന്നു വിശ്വസിക്കട്ടെ! നാളെ നിന്റെ കുഞ്ഞുകുടുംബം ഈറനണിയാതെ ജീവിക്കാൻ ജഗദീശ്വരൻ തുണയ്ക്കട്ടെ…!

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം