കെ.എസ്.ഇ.ബി. കരാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം വൈകുന്നു

Loading...

കോഴിക്കോട്: കെ.എസ്.ഇ.ബി. കരാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം
വൈകുന്നു. മേയ് ആദ്യവാരം പിന്നിട്ടിട്ടും ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം പോലും
നൽകിയിട്ടില്ല.

കെ.എസ്.ഇ.ബി. സബ്സ്റ്റേഷനുകളിലടക്കം കരാറടിസ്ഥാന
ത്തിൽ ജോലിനോക്കുന്ന ആയിരത്തിലധികം ജീവനക്കാർക്കാണ്
രണ്ട് മാസത്തെ ശമ്പളം കുടിശ്ശികയായിരിക്കുന്നത്.
ജോലിചെയ്ത മാസത്തെ ശമ്പളത്തിനുള്ള ബില്ലുകൾ അടു
ത്തമാസം ഒന്നാം തീയതി തന്നെസമർപ്പിച്ചാലും കുറഞ്ഞത് രണ്ടാഴ്ചകൾക്കുശേഷം മാത്രമാ
ണ് ജീവനക്കാർക്ക് പണം ലഭിക്കുന്നത്.

സാധാരണനിലയിൽ മാർച്ച് മാസത്തെ ശമ്പളം ഏപ്രിൽ പകുതിയോടെയാണ് ജീവനക്കാർ
ക്ക് കിട്ടേണ്ടത്. എന്നാൽ, തിരഞെഞ്ഞെടുപ്പ് തിരക്കുകളാണ് ശമ്പളവിതരണത്തെ ബാധിച്ചതെ
ന്നാണ് കരാർ ജീവനക്കാർക്ക് കെ.എസ്.ഇ.ബി. നൽകിയ മറുപടി.

സ്ഥിരം ജീവനക്കാരെക്കാൾ കുറഞ്ഞ ശമ്പളത്തിൽ ആനുകൂല്യമൊന്നുമില്ലാതെ ജോലി നോക്കുന്ന ജീവനക്കാരോടാണ്
അധികതർ ഇങ്ങനെ അവഗണന കാട്ടുന്നത്. അതേസമയം മാർച്ച് മാസത്തെ ശമ്പള വിതരണത്തിനുള്ള
നടപടികൾ പൂർത്തിയായെന്നും രണ്ടുദിവസത്തിനുള്ളിൽ ജീവനക്കാർക്ക് കൈമാറുമെന്നും കെ
.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.

Loading...