Categories
headlines

കെ.പി.സി.സി. ആഹ്വാനംചെയ്ത സമരം മുല്ലപ്പള്ളിയുടെ നാട്ടിൽ നടന്നില്ല

കോഴിക്കോട്: പദ്ധതിവിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് കെ.പി.സി.സി. ആഹ്വാനംചെയ്ത തദ്ദേശസ്ഥാപനങ്ങൾക്കു മുന്നിലെ ജനപ്രതിനിധികളുടെ സമരത്തിൽനിന്ന് അഴിയൂർ ബ്ലോക്ക് കോൺഗ്രസിലെ ഒരുവിഭാഗം വിട്ടുനിന്നു.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെകൂടി ബ്ലോക്ക് പഞ്ചായത്തായ വടകര ബ്ലോക്ക് ഓഫീസിനു മുന്നിൽ സമരം നടന്നില്ല.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉൾപ്പെടെയുളളവർ വിട്ടുനിന്നു.

കെ.പി.സി.സി. ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെത്തുടർന്നാണ് വിട്ടുനിൽക്കൽ.

അഴിയൂർ ബ്ലോക്കിൽനിന്ന് ഐ. മൂസ, സുനിൽ മടപ്പള്ളി എന്നിവരാണ് കെ.പി.സി.സി. സെക്രട്ടറിമാരായത്.

ഇതിൽ സുനിൽ മടപ്പള്ളിക്ക് സെക്രട്ടറിസ്ഥാനം നൽകിയതിനെതിരേ ഒരുവിഭാഗം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിവേദനം നൽകിയിരുന്നു.

ഈ പ്രതിഷേധത്തിന്റെ ഭാഗമാണ് സമരബഹിഷ്‌കരണവും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു പുറമേ ഏറാമല പഞ്ചായത്ത് ഓഫീസിനു മുന്നിലും സമരം നടന്നില്ല. അഴിയൂർ ബ്ലോക്കിൽ കോൺഗ്രസിന് ഏഴ് ജനപ്രതിനിധികളാണുള്ളത്.

ഇതിൽ അഞ്ചുപേരും പങ്കെടുത്തില്ലെന്ന് വിട്ടുനിന്ന വിഭാഗം അവകാശപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ഉൾപ്പെടെ മാറിനിന്നതിനാൽ പരിപാടി നടന്നില്ല.

അഴിയൂർ പഞ്ചായത്തിലെ രണ്ട് അംഗങ്ങൾ സമരത്തിൽ പങ്കെടുത്തു.

ഒഞ്ചിയത്ത് ഒരാളുള്ളത് പങ്കെടുത്തില്ല. ഏറാമലയിൽ രണ്ട് ജനപ്രതിനിധികളാണ് കോൺഗ്രസിനുള്ളത്.

ഇവരും സമരത്തിൽ പങ്കെടുത്തില്ല. രണ്ട് മണ്ഡലം പ്രസിഡന്റുമാർ, മറ്റ് ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ എന്നിവരുൾപ്പെടെ കെ.പി.സി.സി. പ്രസിഡന്റിന് നൽകിയ നിവേദനത്തിൽ ഒപ്പിട്ടിട്ടുണ്ട്.

ഒരുവിഭാഗം സമരത്തിൽനിന്ന് വിട്ടുനിന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അഴിയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.കെ. വിശ്വനാഥൻ പറഞ്ഞു. ഇത് ബന്ധപ്പെട്ടവരെ അറിയിക്കും.

ഒഞ്ചിയത്തെ ജനപ്രതിനിധി പങ്കെടുക്കാതിരുന്നത് ആ വാർഡിൽ കൊറോണ കേസുകൾ ഉള്ളതുകൊണ്ടാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP