എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്രൂരമായി കൊലപ്പെടുത്തി… നൗഷാദിന്റെ കുടുംബത്തിന് 82 ലക്ഷം രൂപ

Loading...

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കുടുംബത്തിനുള്ള ധനസഹായനിധി ഒക്ടോബര്‍ 11ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് കൈമാറും.

കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 2 ന് തൃശ്ശൂര്‍ ജില്ലയിലെ പതിമൂന്ന് നിയോജകമണ്ഡലങ്ങളില്‍ നിന്ന് ശേഖരിച്ച 82,26,000 രൂപയുടെ ചെക്കാണ് കുടുംബത്തിന് കൈമാറുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ.ശൂരനാട് രാജശേഖരന്‍ ചെയര്‍മാനും ടി.എന്‍. പ്രതാപന്‍ എം.പി കണ്‍വീനറുമായുള്ള കമ്മിറ്റിയുടെ നേത്യത്വത്തിലാണ് കുടുംബ ധനസഹായനിധിയുടെ ശേഖരണം നടന്നത്.

നൗഷാദിന്റെ മരണത്തോടെ അനാഥമായ കുടുംബത്തെ സഹായിച്ച എല്ലാ കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സുമനസുകളായ നാട്ടുകാര്‍ക്കും കെ.പി.സി.സി നന്ദി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം