നിങ്ങളെ കുഴിയില്‍ കൊണ്ട് വച്ചാലും മിണ്ടാന്‍ വരില്ലെന്ന്ഞാൻ പറഞ്ഞു; തിലകനോട് അന്ന് പറഞ്ഞത് വെളിപ്പെടുത്തി കെ പി എ സി ലളിത

ആദ്യകാലം മുതല്‍ തന്നെ മലയാള സിനിമയില്‍ ലൈംഗിക ചൂഷകര്‍ ഉണ്ടെന്ന് കെപിഎസി ലളിത വെളിപ്പെടുത്തിയിരുന്നു. അടൂര്‍ ഭാസിയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാതായപ്പോള്‍ തന്നെ സിനിമകളില്‍ നിന്ന് ഒതുക്കിയെന്ന് നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഒരു നടനുമായുള്ള പിണക്കത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. നടന്‍ തിലകനുമായാണ് ഏറെ നാള്‍ മിണ്ടാതായത്. ഒടുവില്‍ ശ്രീവിദ്യയയാണ് ആ പിണക്കം മാറ്റിയതെന്നും കെ.പി.എ.സി.ലളിത പറഞ്ഞു.

Image result for thilakan

കുറേ വര്‍ഷം ഞാനും തിലകന്‍ ചേട്ടനും തമ്മില്‍ മിണ്ടിയിട്ടില്ല. ഒരു വാക്ക് പോലും മിണ്ടാതെ ഒരുപാട് നാളിരുന്നു. ഒരിക്കല്‍ ഒരു കാര്യവുമില്ലാതെ പുള്ളി എന്റെ ഭര്‍ത്താവിനെ പറ്റി മോശമായി പറഞ്ഞു. ഭരതേട്ടന്‍ ജാതി കളിക്കുന്ന ആളാണെന്നാണ് തിലകന്‍ ചേട്ടന്‍ ആരോപിച്ചത്.

Image result for sreevidya

എന്റെ പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകന്‍ ചേട്ടന് രസമായിരുന്നു. ഒരു ദിവസം എനിക്കും നിയന്ത്രണം വിട്ടു. ഞാനും എന്തെക്കൊയോ പറഞ്ഞു. ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍ ഇടപെട്ടില്ലായിരുന്നുവെങ്കില്‍ അടിയില്‍ കലാശിക്കുമായിരുന്നു. ഒരു തീപ്പെട്ടി കൊള്ളി രണ്ടായി ഒടിച്ചിട്ട് തിലകന്‍ ചേട്ടന്‍ പറഞ്ഞു ഇത് രണ്ടും ഒന്നിക്കുന്ന കാലത്തെ നിന്നോട് ഇനി മിണ്ടൂ എന്ന്. നിങ്ങളെ കുഴിയില്‍ കൊണ്ട് വച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്ന് ഞാനും പറഞ്ഞു.

Image result for bharathan

സ്ഫടികത്തില്‍ അഭിനയിക്കുമ്പോളും മിണ്ടില്ലായിരുന്നു. കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കുമ്പോള്‍ എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കില്‍ അത് സംവിധായകന്‍ ഭദ്രനോട് പറയുമായിരുന്നു. ഭദ്രാ അവരോട് പറയൂ അത് ഇങ്ങനെ പറഞ്ഞാല്‍ മതിയെന്ന്. അനിയത്തി പ്രാവിന്റെ സമയത്ത് ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്. കെ.പി.എ.സി ലളിത പറയുന്നു.

Loading...