കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ടു

Loading...

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​വി​ഡ്- 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രു​ടെ​യും റൂ​ട്ട് മാ​പ്പ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​വി​ട്ടു.

കളക്ടറുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 

 

കോഴിക്കോട് ജില്ലയിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിൽ ഒന്നാമത്തെ വ്യക്തി മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ് EY 250 (3.20 am) അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തി എത്തി.
വിമാനത്താവളത്തിൽ നിന്നും സ്വകാര്യ വാഹനത്തിലാണ് വീട്ടിലേക്ക് പോയത്, വീട്ടിൽ ഐസോലേഷനിൽ തന്നെ കഴിയുകയായിരുന്നു. വീട്ടിലുള്ള മുഴുവൻ പേരെയും ക്വാറൻ്റയിൻ ചെയ്തിട്ടുണ്ട്. രോഗിയെ കാണാൻ വന്ന ആളുകളെയും കണ്ടെത്തി ക്വാറൻ്റയിൻ ചെയ്തിട്ടുണ്ട്.

രണ്ടാമത്തെ വ്യക്തി മാർച്ച് 20ന് രാത്രി 9:50 നുള്ള എയർ ഇന്ത്യ AI 938 വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും, അവിടെനിന്ന് നിന്നും നേരിട്ട് ആംബുലൻസ് മാർഗ്ഗം കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വ്യക്തിയാണ്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നിരുന്നാലും ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണ്.
കൊറോണയെ പിടിച്ചുകെട്ടാൻ കൂട്ടായ പരിശ്രമം അനിവാര്യമാണ്.. ഓർക്കുക.. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി മാറും.. സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുനിന്നുമുള്ള നിർദ്ദേശങ്ങൾ വളരെ കർശനമായും പാലിക്കേണ്ടതുണ്ട്.

ഒരു രോഗവും നമ്മളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പുവരുത്താൻ മുൻകരുതലുകൾ കൃത്യമായി പാലിക്കുക.

കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി വൃത്തിയാക്കുക.

തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക

പൊതുപരിപാടികളും പൊതു ജനസമ്പർക്കവും കർശനമായും ഒഴിവാക്കുക.

വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവർ വീട്ടിലെ മുതിർന്നവർ കുട്ടികൾ എന്നിവരുമായി സമ്പർക്കം പൂർണമായും ഒഴിവാക്കി വീടുകളിൽ തന്നെ നിർബന്ധമായും കഴിയേണ്ടതാണ്.

എന്തെങ്കിലും രോഗലക്ഷണങ്ങൾ( പനി ചുമ ശ്വാസതടസ്സം) ഉടൻ തന്നെ മെഡിക്കൽ ഓഫീസർ മായി ബന്ധപ്പെടുകയോ, ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടുകയോ വേണം.

കൊറോണക്കെതിരെ സ്വയം കവചം തീർക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷയും സാധ്യമാക്കാം.. നമ്മുടെ നാടിന്റെ സുരക്ഷ ഉറപ്പു വരുത്താൻ നമ്മൾ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്.

#COVID19
# അതിജീവിക്കുകതന്നെചെയ്യും

 

No photo description available.

 

No photo description available.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം