അമേരിക്കയില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

Loading...

അമേരിക്കയില്‍  കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. പോൾ ജോൺ നാലിയത്ത് എന്ന 21 കാരനാണ് മരിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ സാബുവിന്റെയും ജെസിയുടേയും മകനാണ് പോൾ.

ടെക്‌സാസിലെ ഡലാസിൽ പ്രീ-മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഇന്ന് രാവിലെ 10 മണിക്ക് ടെക്‌സസിൽ വച്ചുതന്നെയാണ് സംസ്‌കാരം.

ഇതോടെ  കൊവിഡ്- 19 രോഗബാധയെത്തുടര്‍ന്ന് അമേരിക്കയില്‍  ഇന്ന്  നാലുമലയാളികള്‍ മരിച്ചു. ഇതോടെ അമേരിക്കയില്‍ മാത്രം കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 16 ഉം വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ഉം ആയി.

ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), ന്യൂയോര്‍ക്ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82) എന്നിവരാണ് മരിച്ച മറ്റു മൂന്ന്‍ പേര്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം