യുവതി തീകൊളുത്തി മരിച്ചു; അമ്മായിഅമ്മക്ക് ഏഴു വര്‍ഷം തടവ്

Loading...

FIRE
കോഴിക്കോട്: കോഴിക്കോട് യുവതി വെന്തു മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് ഏഴു വര്‍ഷം തടവ്. പുതുപ്പാടി സ്വദേശിയായ ചേലോട്ടില്‍ സൌമ്യ(20) തീകൊളുത്തി മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ഗിരീഷിന്റെ മാതാവ് വള്ളിക്ക് കോടതി ശിക്ഷ വിധിച്ചത്. മാറാട് പ്രത്യേക സെഷന്‍സ് കോടതി ജഡ്ജ് കൃഷ്ണകുമാറാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കെതിരെ സ്ത്രീധന പീഡനം സംശയാതീതമായി തെളിയിക്കപ്പെട്ടതായും കോടതി വിധിയില്‍ പ്രസ്താവിക്കുന്നു. കേസില്‍ ഗിരീഷ് (30), ഗിരീഷിന്റെ മാതാവിന്റെ സഹോദരി ഗംഗ(42), പ്രായപൂര്‍ത്തിയാകാത്ത ഭര്‍തൃസഹോദരി എന്നിവരും പ്രതികളായിരുന്നു. ഇവരെ കോടതി തിങ്കളാഴ്ച വെറുതെ വിട്ടിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത സഹോദരിയുടെ കേസ് ജുവനൈല്‍ ജസ്റീസ് പരിഗണിച്ചുവരികയാണ്. സ്ത്രീധനം ആവശ്യപ്പെട്ടു ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നു സൌമ്യ ആത്മഹത്യ ചെയ്തെന്നായിരുന്നു കേസ്. എട്ടു പവന്‍ സ്വര്‍ണം സ്ത്രീധനം നല്‍കാമെന്നായിരുന്നു വിവാഹ സമയത്ത് സൌമ്യയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം സൌമ്യയുടെ വീട്ടുകാര്‍ ഒന്നേകാല്‍ പവന്‍ സ്വര്‍ണം നല്‍കിയില്ലെന്ന് പറഞ്ഞാണ് വള്ളി സൌമ്യയെ പീഡിപ്പിച്ചത്. കൂടരഞ്ഞിയിലെ ഭര്‍തൃവീട്ടില്‍ വച്ച് 2008 മാര്‍ച്ച് എട്ടിന്്് സൌമ്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും 2008 ഓഗസ്റ് 30ന്് മരണമടയുകയുമായിരുന്നു. സൌമ്യയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്തത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം