കോഴിക്കോട് ബീച്ചില്‍ ഉഗ്രവിഷമുള്ള കടല്‍ പാമ്പ് ; കടിയേറ്റ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി

Loading...

കോഴിക്കോട് :  കുട്ടികള്‍ ഉള്‍പ്പെടെ കുടുംബ സമേതം   ആയിരങ്ങള്‍  പ്രതിദിനം  എത്തുന്ന ബീച്ചില്‍ കടല്‍ പാമ്പ് ഭീതി പരത്തുന്നു . കടിയേറ്റ യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി.  പ്രവാസി യുവാവിന്‍റെ ഭാര്യയ്ക്കാണ് ഉഗ്രവിഷമുള്ള കടല്‍  പാമ്പിന്‍റെ കടിയേറ്റത് .  യഥാസമയം ചികിത്സ നല്‍കിയതിനാലാണ്  യുവതിയുടെ ജീവന്‍ രക്ഷികാനായതെന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു .

കഴിഞ്ഞ ദിവസം വൈകിട്ടാണ്  ഭാര്യക്കും മകനുനോപ്പം അവധിക്ക് നാടിലെത്തിയ പ്രവാസി യുവാവ്  കോഴിക്കോട് ബീച്ചില്‍   എത്തിയത് . മണല്‍ ചെരിപ്പില്‍ കയറാതിരിക്കാന്‍ ചെരുപ്പ് കരയില്‍ അഴിച്ചു വച്ചു നടക്കുന്നതിനിടയിലാണ്  മണലില്‍ പതുങ്ങി നിന്ന ഉഗ്രവിഷമുള്ള കടല്‍  പാമ്പിന്‍റെ കടിയേറ്റത് .

കാലിലും പിന്നീടു ദേഹമാസകലവും ചൊറിച്ചിലും അനുഭവപ്പെട്ടു തുടങ്ങി . ശരീരം വീര്‍ക്കാന്‍ തുടങ്ങിയതോടെ  കോഴിക്കോട്  ബീച്ച്  ആശുപത്രിയില്‍ എത്തിച്ചു . ഇതിനിടയില്‍  കടിയേറ്റ ഭാഗത്ത് അമര്‍ത്തി വിഷം പുറത്തു കളഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി .

നെഞ്ച്  വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു .

ഇരപിടിക്കാന്‍ മണലില്‍ പതുങ്ങി തല മാത്രം പുറത്തിടുന്ന ഉഗ്രവിഷമുള്ള കടല്‍  പാമ്പിന്‍റെ  അക്രമ  ഭീതിയിലാണ് തീരം . വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന്  നാദാപുരം കുറുവന്തേരിയിലെ എന്‍ കെ ലിന്‍ഞ്ചു പറഞ്ഞു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം