കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ കൌണ്‍സിലര്‍ ഞരമ്പു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

Loading...

suicide clt
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസില്‍ വാര്‍ഡ് കൌണ്‍സിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് കൌണ്‍സിലര്‍ സത്യഭാമയാണ് മേയറുടെ മുറിക്കുള്ളിലെ ചേംബറില്‍ ഞരമ്പു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വികസനത്തിന്റെ കാര്യത്തില്‍ തന്റെ വാര്‍ഡിനെ കോര്‍പറേഷന്‍ അവഗണിക്കുകയാണെന്ന് സത്യഭാമ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാവിലെ അവര്‍ മേയറുമായി സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കോഴിക്കോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യഭാമയെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കു മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം