കോഴിക്കോടും മലപ്പുറത്തും ബുധനാഴ്ചയും റെഡ് അലർട്ട്

Loading...

കൊച്ചി: മൂന്ന് ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നും അതീവ ജാഗ്രത വേണമെന്നും കാലാവസ്ഥാ
തിരുവനന്തപുരം: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഇന്നും(ചൊവ്വാഴ്ച) മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ബുധനാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 20 സെന്റിമീറ്ററിലധികം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് പശ്ചിമ ബംഗാള്‍ -ഒഡീഷാ തീരത്തേക്ക് അടുത്തിട്ടുണ്ട്. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പതിനേഴിനു ശേഷം മഴ കുറയാനാണ് സാധ്യത.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം