ആടുജീവിതം സിനിമയുടെ പ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Loading...

ടുജീവിതം സിനിമയുടെ പ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജോർദാനിൽ പോയി മടങ്ങി എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ആടുജീവിതം ടീമിനൊപ്പം പ്രത്യേക വിമാനത്തിൽ മെയ് 22നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. മെയ് 22 മുതൽ 30 വരെ എടപ്പാൾ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

മെയ് 30 ന് ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു. ഇദ്ദേഹത്തെ ഇന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അതേസമയം പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാഫലം പുറത്തുവന്നു. നടന് കൊവിഡ് നെഗറ്റീവാണ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫലം നെഗറ്റീവാണെങ്കിലും ക്വാറന്റീൻ കാലാവധി പൂർത്തിയാക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം