കൊല്ലത്ത് ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ്

Loading...

കൊല്ലം: ജില്ലാ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിക്ക് കൊവിഡ് . ട്രൂ നാറ്റ് പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്.

സ്ഥിരീകരണത്തിനായി സ്രവം പിസിആർ പരിശോധനക്ക് അയച്ചു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവരുമായി സമ്പർക്കത്തിൽ വന്ന 14 പേരെ  നിരീക്ഷണത്തിൽ ആക്കി.

ഇവർ പൂന്തുറ സ്വദേശി ആണ്.ഇവരുടെ ഭർത്താവിനും കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

അതേസമയം പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറന്‍റീനിൽ പ്രവേശിച്ചു.

ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും, മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനിൽ പോയത്. കണ്ടെയ്ന്മെന്റ് സോണിൽ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പൊലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതുവരെ രണ്ട് പൊലീസുകാര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ  എആർ ക്യാബിലെ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം