ചികിത്സയിലിരിക്കുന്ന രോഗിക്ക് കൊവിഡ് ;എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശങ്ക

Loading...

കൊച്ചി: ചികിത്സയിലിരിക്കുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍  പ്രതിസന്ധി.

കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍ വാര്‍ഡുകളില്‍ രോഗികളെ പ്രവേശിപ്പിക്കാനാകാത്തത് നിരവധി കൊവിഡ് ഇതര രോഗികള്‍ക്ക് പ്രയാസമുണ്ടാക്കുന്നു.

കഴിഞ്ഞ ദിവസം ആശുപത്രിയിലെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 18 രോഗികളെയും കൂട്ടിരിപ്പുകാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതോടെ ഒപി പ്രവര്‍ത്തിച്ചാലും കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്ത അവസ്ഥയാണ്. ജില്ലയിലെ ആയിരക്കണക്കിന് രോഗികളാണ് ചികിത്സക്കായി എറണാകുളം ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം