ലോകത്ത് കൊവിഡ് മരണം 88,000 കടന്നു. രോഗബാധിതരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 3,29,684 പേർക്ക് രോഗം ഭേദമായി.

ഏറ്റവും കൂടുതൽ രോഗികളുള്ളത് അമേരിക്കയിലാണ്. നാല് ലക്ഷത്തി ഇരുപത്തിയേഴായിരത്തി മുന്നൂറ്റി നാൽപ്പത്താറ് പേരാണ് ഇവിടെ രോഗബാധയേറ്റ് നിരീക്ഷണത്തിൽ കഴിയുന്നത്.
മരണനിരക്കിലും അമേരിക്ക തന്നെയാണ് മുന്നിൽ. 24 മണിക്കൂറിനിടെ മാത്രം 1837 പേർ മരിച്ചു. മരിച്ചവരിൽ മൂന്നു മലയാളികളും ഉൾപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ മാത്രം അറുപതിനായിരത്തിലേറെ പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ബ്രിട്ടണിൽ 24 മണിക്കൂറിനിടെ 938 പേർ മരിച്ചു.
ഇതോടെ ആകെ മരണസംഖ്യ 7097 ആയി. ഇറ്റലിയിൽ കൊവിഡ് മരണം 17,669 ആയി. 24 മണിക്കൂറിനടെ 542 പേരാണ് മരിച്ചത്. 1,39,422 പേർക്കാണ് ഇറ്റലിയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Next Tv