സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം ; മരിച്ചത് കൊല്ലം സ്വദേശി

Loading...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരികരിച്ചു.  കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. 68 വയസായിരുന്നു .

എട്ടാം തീയ്യതി ദില്ലിയിൽ നിന്നും പുറപ്പെട്ട് പത്തിന് കേരളത്തിലെത്തിയതായിരുന്നു വസന്തകുമാർ. 15-ാം തീയതിയാണ് പനിയെ തുടർന്ന് കൊവിഡ് പരിശോധന നടത്തിയത്. സംസ്ഥാനത്തെ 22-ാമത്തെ കൊവിഡ് മരണമാണ് ഇത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിസാമുദ്ദിനിൽ നിന്നാണ് ഇയാൾ മടങ്ങിയെത്തിയത്, ക്വാറന്റയിനിലായിരുന്നു. 17-ാം തീയതി പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശ്വാസം എടുക്കാൻ അടക്കം ബുദ്ധിമുട്ടായതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിൽ നിന്ന് ജീവൻരക്ഷാ മരുന്നുകളെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം