തൃശ്ശൂരില്‍ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;രണ്ട് ബിഎസ്എഫ് ജവാന്മാര്‍ക്കും നഗരസഭ കൗണ്‍സിലര്‍ക്കും രോഗം

Loading...

തൃശ്ശൂര്‍:തൃശ്ശൂര്‍ ജില്ലയിൽ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 17 പേരിൽ പത്ത് പേരു വിദേശത്തുനിന്ന് വന്നവരും,ആറ് പേർ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നവരുമാണ്.

ഒരാൾക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ചാലക്കുടി നഗരസഭാ കൗണ്‍സിലര്‍ക്കാണ്.

നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരനിൽ നിന്നുള്ള സമ്പർക്കം മൂലമാണ് രോഗപ്പകര്‍ച്ച. അഞ്ച് പേരാണ് ജില്ലയില്‍ ഇന്ന് രോഗമുക്തി നേടിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

വിദേശത്ത് നിന്ന് വന്നവര്‍: ജൂൺ 13ന് കുവൈറ്റില്‍ നിന്ന് വന്ന കൊരട്ടി സ്വദേശി (പുരുഷൻ, 25), താണിശ്ശേരി സ്വദേശി (പുരുഷൻ, 44), എടത്തിരിഞ്ഞി സ്വദേശി (32, പുരുഷൻ), ജൂൺ 18ന് കുവൈത്തിൽ നിന്ന് വന്ന അന്തിക്കാട് സ്വദേശി (42, പുരുഷൻ), ജൂൺ 14ന് ദുബൈയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (23, സ്ത്രീ), ജൂൺ 13ന് ദുബൈയിൽ നിന്ന് വന്ന വടക്കേക്കാട് സ്വദേശി (22, പുരുഷൻ), ജൂൺ 19ന് ബഹ്‌റൈനിൽ നിന്ന് വന്ന മരത്തംകോട് സ്വദേശി (46, പുരുഷൻ), ജൂൺ ആറിന് ബഹ്‌റൈനിൽ നിന്ന് വന്ന അഴീക്കോട് സ്വദേശി (31, പുരുഷൻ), ജൂൺ നാലിന് അബുദാബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (47, പുരുഷൻ), ജൂൺ 14ന് മസ്‌ക്കത്തിൽ നിന്ന് വന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊരട്ടി സ്വദേശി (48, പുരുഷൻ).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍: ജൂൺ 12ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന പഴയന്നൂർ സ്വദേശി (28, പുരുഷൻ), ജൂൺ 16ന് മുംബൈയിൽ നിന്ന് വന്ന മായന്നൂർ സ്വദേശിയായ 60 വയസ്സുകാരൻ, അദ്ദേഹത്തിന്‍റെ 58 വയസ്സുള്ള സഹോദരി, ജൂൺ 18ന് ജയ്പൂരിൽ നിന്നും ജൂൺ 20ന് ബെംഗളൂരുവില്‍ നിന്നും വന്ന കൈനൂരിലെ ബിഎസ്എഫ് ജവാൻമാർ (44,28 പുരുഷൻമാർ), ജൂൺ 14ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി (30, പുരുഷൻ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

154 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 210 പേര്‍ രോഗമുക്തി നേടി.

കൊവിഡ് സംശയിച്ച 25 പേരെ ഞായറാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം