പോലിസുകാരന് കൊവിഡ് സ്ഥിരികരിച്ചു;പേട്ട സ്റ്റേഷനിലെ 12 പോലീസുകാര്‍ ക്വറന്‍റീനിൽ

Loading...

തിരുവനന്തപുരം: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍  പേട്ട സ്റ്റേഷനിലെ 12 പൊലീസുകാർ ക്വറന്‍റീനിൽ പ്രവേശിച്ചു. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥരും, മൂന്ന് ട്രെയിനികളുമാണ് ക്വാറന്‍റീനിൽ പ്രവേശിച്ചത്.

കണ്ടെയ്ന്മെന്റ് സോണിൽ ജോലി ചെയ്യുകയായിരുന്ന സ്റ്റേഷനിലെ പൊലീസുകാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതുകൊണ്ട് തന്നെ ഇദ്ദേഹത്തോട് സംമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരീക്ഷണത്തിലായി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രണ്ട് പൊലീസുകാര്‍ക്കാണ് തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ  എആർ ക്യാബിലെ ഒരു പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. തിരക്കേറിയ സാഹചര്യവും പ്രാദേശികമായ പ്രത്യേകതകളുമാണ് തീരദേശമേഖലയായ പൂന്തുറയിൽ സൂപ്പർ സ്പ്രെഡിന് വഴിയൊരുക്കിയത്.

കന്യാകുമാരിയിൽ നിന്ന് മത്സ്യമെത്തിച്ച് വിൽപ്പന നടത്തിയതിലൂടെയാകാം വലിയ രീതിയിലുള്ള കൊവിഡ് വ്യാപനത്തിന് തുടക്കമായതെന്നാണ് കരുതുന്നത്.

മത്സ്യത്തൊഴിലാളികൾ അടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം