പാലക്കാട് കാന്‍സര്‍ ബാധിച്ച് മരിച്ച യുവതിക്ക് കൊവിഡ് സ്ഥിരികരിച്ചു

Loading...

പാലക്കാട്: പാലക്കാട് ജില്ലയിൽ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിക്ക് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചു.

വാണിയംകുളം സ്വദേശിയായ സിന്ധു(34)വിനാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ക്യാൻസർ രോഗത്തിന് ചികിത്സയിൽ ആയിരുന്ന സിന്ധു ഇന്ന് പുലർച്ചെയാണ് മരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

അതേസമയം മലപ്പുറത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കോയമു ആണ് മരിച്ചത്. 82 വയസ് ആയിരുന്നു.

മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കോയമു. കഴിഞ്ഞ മാസം 29ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം