രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000ലേക്ക്

Loading...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000ലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 1,823 പുതിയ കേസുകളും 67 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 33,610 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. 1,075 പേർ മരിച്ചു.

അതേസമയം, റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 25.19 ശതമാനം പേർ രോഗമുക്തി നേടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിൽ സിആർപിഎഫ്, സിഐഎസ്എഫ് ജവാന്മാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

8373 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. 14 ദിവസം കൊണ്ട് രോഗമുക്തി നേടിയവരുടെ നിരക്ക് 13% ശതമാനത്തിൽനിന്ന് 25.19 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് പരിശോധനയ്ക്കായി ആർടി പിസിആർ ടെസ്റ്റ് മാത്രമേ നടത്തുന്നുളളൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. 313 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഗുജറാത്തിലെ പോസിറ്റീവ് കേസുകൾ 4395 ആയി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തമിഴ്‌നാട്ടിൽ 161 പേർക്ക് രോഗം സ്ഥിരീകരിച്ചു.138 കേസുകൾ ചെന്നൈയിലാണ്. 2323 ആയി തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം.മധ്യപ്രദേശിൽ 2625 , ഉത്തർപ്രദേശിൽ 2211 ,ഡൽഹിയിൽ 3515 എന്നിങ്ങനെയാണ്.

കൊവിഡ് കേസുകളുടെ എണ്ണം.കണ്ടെയ്‌ന്മെൻറ് സോണിലെ മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയമാക്കും.ഡൽഹി ഹിന്ദു റാവു ആശുപത്രിയിൽ ഒരു നഴ്‌സിന് കൂടി രോഗം സ്ഥിരീകരിച്ചു.

ഡൽഹി മെട്രോയിൽ സുരക്ഷാചുമതലയുള്ള 1 സിഐഎസ്എഫ് ജവാനും , മയൂർ വിഹാറിലുള്ള 31 ബറ്റാലിയനിലെ 6 സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് പോസറ്റീവായി.കൂടുതൽ പേർ നിരീക്ഷണത്തിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം