കോവിഡ് 19 : കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ ഉള്ള രണ്ടുപേരുടെ നില ഗുരുതരം

Loading...

കോഴിക്കോട് :  കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രണ്ട് കൊവിഡ് രോഗികളുടെ നില ഗുരുതരമെന്ന് വിവരം.

നീലഗിരി സ്വദേശിയായ 33കാരൻ വെന്റിലേറ്ററിലാണുള്ളത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരാവസ്ഥയിലാണ്. 37 കാരനായ മറ്റൊരാളുടെ നിലയും മോശമായിട്ടുണ്ട്.

അതേസമയം ഇന്ന്‍ കോഴിക്കോട് ജില്ലയില്‍ ഏഴുപേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. നന്മണ്ട സ്വദേശി (35) ജൂണ്‍ 26ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചിലികിത്സയിലാണ്

തൂണേരി സ്വദേശി (53) ജൂണ്‍ 25ന് ഖത്തറില്‍  നിന്നും വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

ബാലുശ്ശേരി സ്വദേശി (32) ജൂണ്‍ 24 ന് ബഹ്റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ ബാലുശ്ശേരി എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്വദേശി (37) ജൂണ്‍ 23ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരെത്തി.  ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയില്‍ ആണ്.

ആയഞ്ചേരി സ്വദേശിനി (7)കോവിഡ് പോസിറ്റീവ് ആയ സ്ത്രീയുടെ മകള്‍. ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി. മാതാവ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന്  മകളുടെ  സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

താമരശ്ശേരി സ്വദേശി  (22) ചെന്നൈയില്‍ നിന്നും കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് എഫ് എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി.

വളയം സ്വദേശി (42) ജൂണ്‍ 25 ന് ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ ബസ്സില്‍ മാഹിയില്‍ എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം