കോവിഡ്-19 ; സംസ്ഥാനത്ത് രോഗബാധിതര്‍ 100 കവിഞ്ഞു

Loading...

സംസ്ഥാനത്ത് കോവിഡ്-19 രോഗബാധിതരുടെ എണ്ണം 100 കവിഞ്ഞു.     ഇന്ന് സംസ്ഥാനത്ത് പതിനാലു പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.  ഇപ്പോള്‍ സംസ്ഥാനത്ത് 105 ആളുകളാണ് ചികിത്സയില്‍ ഉള്ളത്.

വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍ഗോഡ്‌ ആറുപേര്‍ക്കും കോഴിക്കോട് രണ്ടു പേര്‍ക്കുമാണ് കോവിഡ്-19 സ്ഥിരികരിച്ചത്.

രോഗബാധിതരില്‍ എട്ടു പേര്‍ ദുബായില്‍ നിന്ന് എത്തിയവരാണ്. ഇന്ന് രോഗം സ്ഥിരികരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് 72 460 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ലോക്ക് ഡൌണ്‍ നടപ്പിലാക്കുന്നതെന്നും അഞ്ചില്‍ അധികം ആളുകള്‍ പൊതുസ്ഥലത്ത് ഒത്തുചേരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആവിശ്യ സര്‍വീസുകാര്‍ക്ക് പാസ് നല്‍കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഓഫീസ് ഐ ഡി മതിയെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം