സംസ്ഥാനത്ത് പതിനഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 ; കോഴിക്കോട് രണ്ടുപേര്‍

Loading...

കേരളത്തില്‍  ഇന്ന് പതിനഞ്ചു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരികരിച്ചു.  കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട് , മലപ്പുറം ,എറണാകുളം എന്നീ ജില്ലകളിലാണ് പതിനഞ്ചു പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.

കേരളത്തില്‍ അഞ്ച് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ഇവരില്‍ രണ്ടുപേര്‍ മലപ്പുറത്തും രണ്ടുപേര്‍ എറണാകുളത്തും രണ്ടുപേര്‍ കോഴിക്കോടും നാലുപേര്‍ കണ്ണൂരുമാണ്. ഇതോടെ കേരളത്തില്‍ 67  പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരികരിച്ചത്. നിലവില്‍ ചികിത്സയില്‍ ഉള്ളത് 64 പേരാണ്. മൂന്നുപേര്‍ ആദ്യ ഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രോഗലക്ഷണങ്ങളുള്ള 4035 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അഭ്യര്‍ഥിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം