കൊവിഡ് 19 ; പത്തനംതിട്ടയില്‍ 7 പോലീസുക്കാര്‍ക്ക് കൂടി കൊവിഡ്

Loading...

പത്തനംതിട്ട:  പത്തനംതിട്ടയില്‍ ഏഴു പൊലീസുകാർക്കു കൂടി കൊവിഡ് . മലയാലപ്പുഴ സ്റ്റേഷനിലെ പൊലീസുകാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ ഇവിടുത്തെ സിഐയ്ക്ക് രോഗം ബാധിച്ചിരുന്നു.

എന്നാല്‍, പത്തനംതിട്ടയിൽ നാല് വാർഡുകൾ ഒഴികെ മറ്റെല്ലാ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

തിരുവല്ലയിൽ 3 വാർഡുകളിൽ മാത്രമാണ് നിയന്ത്രണങ്ങൾ തുടരുക. കുമ്പഴ മേഖലയിൽ ഉറവിടം വ്യക്തമല്ലാത്തവരും സമ്പർക്ക കേസുകളും വർധിച്ചതിനെ തുടർന്ന് കൊവിഡ് വ്യാപനം തടയാനാണ് 8ാം തീയതി പത്തനംതിട്ട നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ 20 ദിവസമായി അവശ്യ മേഖല ഒഴികെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിട്ടു.

ഇന്നുമുതൽ 13,14,21, 25 വാർഡുകൾ മാത്രമാണ് കണ്ടെയ്ൻമെന്റ് സോൺ. തിരുവല്ല നഗരസഭയിലെ 5,7,8 എന്നീ വാർഡുകൾ നിയന്ത്രിത മേഖലയായി തുടരും

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം