കൊവിഡ് 19 ; കൊല്ലം ജില്ലാ കളക്ടര്‍ സ്വയം നീരിക്ഷണത്തില്‍

Loading...

കൊല്ലം: കൊല്ലത്ത് ജില്ലാ കളക്ടർ ബി അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ പോയി. കൊവിഡ് രോഗിയുമായി സമ്പര്‍ക്കമുള്ള ആൾ ഓഫീസിൽ  എത്തിയതിനെ തുടർന്നാണ് കളക്ടർ സ്വയം ക്വാറന്‍റീനില്‍ പ്രവേശിച്ചത്.

കളക്ടറേറ്റ് ജീവനക്കാരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു.

സെക്കന്ററി കോണ്‍ടാക്റ്റ് മാത്രമാണെന്നും പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റീനില്‍ പോവുകണെന്ന് കൊല്ലം കളക്ടര്‍ അറിയിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കളക്ടറേറ്റില്‍ കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി പ്രാഥമിക ബന്ധമുള്ള വ്യക്തി വന്നത് കൊണ്ട് തത്കാലത്തേക്ക് സ്വയം നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുകയാണെന്നാണ് കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മറ്റുള്ളവരെ ഡിഎംഒ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി

കൊല്ലം ജില്ലയിൽ ഇന്നലെ 22 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ച് പേർക്കും ഉൾപ്പെടെയാണ് രോഗം കണ്ടെത്തിയത്.

സമ്പർക്കം മൂലം പതിനൊന്ന് പേർക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

അതേസമയം   83 പേർ രോഗമുക്തി നേടുകയും ചെയ്തു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം