കോവിഡ്​ 19: ആശുപത്രിയില്‍ നിന്ന്​ കടന്നുകളഞ്ഞ വിദേശ ദമ്ബതികളെ കണ്ടെത്തി

Loading...

ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍​നി​ന്ന് കടന്നുകളഞ്ഞ വിദേശ ദമ്ബതികളെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ കണ്ടെത്തി. യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്ബതികളോട് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തതയ്യാറാകാതെ ഇവര്‍ കടന്നുകളയുകയായിരുന്നു.

എക്സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച്‌ കടന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്ബതിനാണ് ഇവര്‍ നെടുമ്ബാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ​മാ​സം ഒ​മ്ബ​തി​ന് കൊ​ച്ചി​യി​ലെ​ത്തി​യ ഇ​രു​വ​രും ക​ടു​ത്ത പ​നി​ബാ​ധി​ത​രാ​യി ഉ​ച്ച​ക്ക്​ ഒ​ന്നി​നാ​ണ് വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലെ​ത്തി വൈ​റോ​ള​ജി ലാ​ബി​ല്‍ പ്ര​വേ​ശി​ച്ച്‌ രോ​ഗ​വി​വ​ര​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി​യ​ത്. തു​ട​ര്‍​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷം ഇ​രു​വ​രെ​യും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലേ​ക്ക്​ മാ​റ്റി. ഇ​വി​ടെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​വേ ഇ​രു​വ​രും ഡോ​ക്ട​ര്‍​മാ​രു​ടെ​യും മ​റ്റ്​ ജീ​വ​ന​ക്കാ​രു​ടെ​യും ക​ണ്ണു​വെ​ട്ടി​ച്ച്‌​ ക​ട​ക്കു​ക​യാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം