കൊവിഡ് 19 : ലോകത്താകെ മരിച്ചവരുടെ എണ്ണം 27000 കവിഞ്ഞു

Loading...

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 27,000 കവിഞ്ഞു. ലോകാത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറു ലക്ഷത്തിലേക്ക് അടുക്കുകയാണ്.

അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതുവരെ 1,604 പേരാണ് മരിച്ചത്. 309 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ഇറ്റലിയിൽ മരണ സംഖ്യ ഉയരുകയാണ്. 919 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 9,134 പേരാണ് ഇതുവരെ ഇറ്റലിയിൽ രോഗം ബാധിച്ച് മരിച്ചത്. സ്‌പെയിനിലും മരണം 5000 കടന്നു. 773 പേരാണ് സ്‌പെയിനിൽ 24 മണിക്കൂറിനിടെ മരിച്ചത്.

ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 748ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണവും, 75 പേർക്ക് രോഗം സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം