കോവിഡ്-19 ; പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാളെ കൂടി കാണാതായി

Loading...

പത്തനംതിട്ട : കോവിഡ് 19 രോഗബാധ സംശയിച്ച്‌ പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ രക്ഷപെട്ടു. തമിഴ്നാട് സ്വദേശിയാണ് കടന്നുകളഞ്ഞത്.

പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാള്‍ അധികൃതരുടെ അനുമതിയില്ലാതെ ചാടിപ്പോവുകയായിരുന്നു. താട്ടപ്പുഴയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാതെ രക്ഷപെടുകയായിരുന്നു. മധുരയില്‍ എത്തിയതായി ഇയാള്‍ സുഹൃത്തിനെ വിളിച്ച്‌ അറിയിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം