കോവിഡ്-19 ; കോഴിക്കോട് ജില്ലയില്‍ പുതുതായി 501 പേര്‍ നിരീക്ഷണത്തില്‍

Loading...

കോഴിക്കോട് : കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി 501 പേര്‍ ഉള്‍പ്പെടെ 8150 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി അറിയിച്ചു.

മെഡിക്കല്‍ കോളേജില്‍ 10 പേരും ബീച്ച് ആശുപത്രിയില്‍ 22 പേരും ഉള്‍പ്പെടെ ആകെ 32 പേര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് പേരെയും ബീച്ച് ആശുപത്രിയില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെടെ ഒന്‍പത് പേരെ ഇന്നലെ (മാര്‍ച്ച് 22) ഡിസ്ചാര്‍ജ്ജ് ചെയ്തു.

20 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 176 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 142 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി 34 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാന്‍ ബാക്കിയുള്ളു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 42 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. സോഷ്യല്‍ മീഡിയയിലൂടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.

സംസ്ഥാനതലത്തില്‍ ലഭിച്ച കോവിഡ് സംബന്ധിച്ച വീഡിയോക്ലിപ്പുകളും പോസ്റ്ററുകളും ഓഡിയോ അനൗണ്‍സ്‌മെന്റ് ക്ലിപ്പും കീഴ്സ്ഥാപനങ്ങള്‍ക്ക് അയച്ചുകൊടുത്തു.

വാട്‌സ്ആപ്പിലൂടേയും എന്‍.എച്ച്.എം ഫേസ്ബുക്കിലൂടേയും കോവിഡ് സന്ദേശങ്ങളും വീഡിയോക്ലിപ്പുകളും പ്രചരിപ്പിച്ചു. പത്രദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ നിരീക്ഷിക്കുകയും മീഡിയ സര്‍വെലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന സെല്ലിലേക്ക് നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ഡി.എം.ഒ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം