ജോളി പാക്കിസ്ഥാനിലോ ………?

Loading...

ലാഹോര്‍: കൂടത്തായിയിലെ ജോളി നടത്തിയ ക്രൂരമായ കൊലപാതക പരമ്പരയുടെ കഥകള്‍ പാകിസ്ഥാനിലുമെത്തി. ജോളിയുടെ ചെയ്തികള്‍ പാകിസ്ഥാനിലെ പ്രമുഖ ദേശീയ പത്രമായ ‘ദ ഡോണ്‍’ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഉറുദു ഭാഷയിലാണ് വാര്‍ത്ത വന്നത്.

വാര്‍ത്തയുടെ ഇംഗ്ലിഷ് വിവര്‍ത്തനവും സൈറ്റില്‍ തന്നെ ലഭ്യമാണ്. സംഭവത്തിലെ ഇതുവരെയുള്ള വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് ‘ദ ഡോണ്‍’ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

പാകിസ്ഥാനിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും കൂടുതല്‍ വായനക്കാരുള്ളതുമായ ‘ദ ഡോണ്‍’ പത്രം സ്ഥാപിച്ചത് പാകിസ്ഥാന്‍ രാഷ്ട്രപിതാവും അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ സ്ഥാപകനുമായ മുഹമ്മദലി ജിന്നയാണ്.

Loading...