കൊല്ലത്ത് വന്‍ തീ പിടിത്തം; പത്തോളം കടകള്‍ കത്തിനശിച്ചു

Loading...

കൊല്ലം: കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ പത്തോളം കടകള്‍ കത്തിനശിച്ചു. സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ പിടിക്കുന്നത് കണ്ട സമീപത്തുള്ള ചുമട്ടുതൊഴിലാളികളാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. പതിനെട്ടോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Loading...