കോലിക്ക് കേരളത്തിൽ നിന്ന് ഭീഷണി കത്ത്

Loading...

ദില്ലി:ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവവാദ സംഘടനയുടേതെന്ന പേരില്‍ ഭീഷണിക്കത്ത് ലഭിച്ചതോടെ സുരക്ഷ ശക്തമാക്കി.ഓള്‍ ഇന്ത്യ ലഷ്‌കര്‍ കോഴിക്കോട് എന്ന സംഘടനയുടെ പേരിലാണ് കോലിയടക്കം പ്രമുഖരെ ലക്ഷ്യമിട്ടുണ്ടെന്ന് കാണിച്ച് എന്‍ഐഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്ര മന്ത്രി അമിത് ഷാ, ബിജെപിയിലെ മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനി, വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദ, ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് എന്നിവരെയും ലക്ഷ്യം വെക്കുന്നുണ്ടെന്ന് ഭീഷണിക്കത്തില്‍ പറയുന്നു.

ലഭിച്ചത് വ്യാജസന്ദേശമാകാമെങ്കിലും കോലിയടക്കമുള്ള പ്രമുഖരുടെ സുരക്ഷ കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത മാസം മൂന്നിന് ഡല്‍ഹിയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ സുരക്ഷ ശക്തമാക്കാനും ഡല്‍ഹി പോലീസ് തീരുമാനിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം