കൂടത്തില്‍ കൂട്ടമരണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്

Loading...

രമന കൂടത്തില്‍ കുടുംബത്തിന്‍റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജ്ജിതപെടുത്തി പൊലീസ്.അന്വേഷണ സംഘം യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.
കുടംബത്തിന്‍റെ സ്വത്ത് വിവരങ്ങള്‍ നല്‍കാന്‍ തിരുവനന്തപുരത്തെ അഞ്ച് വില്ലേജുകള്‍ക്ക് നോട്ടീസ് നല്‍കി.

കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടേയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം മരവിപ്പിച്ചു. ഡി സി പി മുഹമ്മദ് ആരിഫിന്‍റെ നേതൃത്വത്തില്‍ അന്വേഷണ സംഘം യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തി.

ഡി ഐ ജി ഹര്‍ഷിതാ അട്ടല്ലൂരിയുടെ മോല്‍നോട്ടത്തിലാണ് അന്വേഷമം ആരംഭിച്ചിരിക്കുന്നത്
.കൂടത്തില്‍ കുടംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്.

മണക്കാട്,പേട്ട,തൈക്കാട്,പാല്‍ക്കുളങ്ങര,നേമം തുടങ്ങിയ വില്ലേജുകളിലാണ് കൂടത്തില്‍ കുടുംബാംഗങ്ങളുടെ സ്വത്തുക്കള്‍ വ്യാപിച്ച്‌ കിടക്കുന്നത്. അതിനാല്‍ ഭൂമിയുടെ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ അന്വേഷണ സംഘം വില്ലേജ് ഓഫീസര്‍മാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശനല്‍കി.

ഇതിന്‍റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍മാര്‍ രേഖകള്‍ പരിശോധിച്ച്‌ സര്‍വ്വേ ഡിപ്പാര്‍ട്ട് മെന്‍റിന്‍റെ സഹായത്തോടെ വസ്ഥുക്കള്‍ അളന്ന് തിട്ടപെടുത്തും. ഇതിനിടെ രവീന്ദ്രന്‍ തിരുവനന്തപുരത്തെ ഒരു സഹകരണ ബാങ്കിലെ തന്‍റെ അക്കൗണ്ട് നമ്ബരില്‍ നിന്ന് നാല്‍പ്പത് ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു.

തുടര്‍ന്ന് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെയും ഭാര്യയുടേയും ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം മരവിപ്പിച്ചു.നില്‍വില്‍ സ്വത്ത് സംബന്ധമായ കേസ് മാത്രമാണ് സംഘം പരിശോധിക്കുന്നത്.

ജയമാധവന്‍റെയടക്കമുള്ള ദുരൂഹമരണങ്ങളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടില്ല.ജയമാധവന്‍റെ ആന്തരികാവയവങ്ങളുെട രാസപരിശോധനാ ഫലം വന്നാല്‍ മാത്രമെ മരണത്തെ കുറിച്ച്‌ അന്വേഷണം ആരംഭിക്കു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം