Categories
Thrissur

കൊടകര കുഴൽപ്പണ കേസ് ; പണം നഷ്ടമായത് ആര്‍എസ്എസുകാരനെന്ന് പൊലീസ്.

തൃശ്ശൂര്‍ : കൊടകര കേസില്‍ പണം നഷ്ടമായത് ആര്‍എസ്എസുകാരനെന്ന് പൊലീസ്.

പണം കൊടുത്ത ധർമ്മരാജൻ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന് റൂറല്‍ എസ്പി പറഞ്ഞു.

പരാതിയില്‍ ഉള്ളതിനെക്കാള്‍ കൂടുതൽ തുക പിടിച്ചെടുത്തിട്ടുണ്ടെന്നും പണം നല്‍കിയവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പണം നൽകിയത് യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്കെന്ന് ധർമ്മരാജൻ പൊലീസിൽ മൊഴി നൽകി. ധർമ്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിൽ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തു.

താനും ധർമ്മരാജനും തമ്മിൽ വർഷങ്ങളായുള്ള ബിസിനസ് ബന്ധമെന്നാണ് സുനിൽ നായിക് പൊലീസിനോട് വ്യക്തമാക്കിയത്. ധർമ്മരാജന്റേയും സുനിൽ നായിക്കിന്റേയും മൊഴികൾ പൊലീസ് വിശദമായി പരിശോധിക്കും.

അതിനിടെ കേസിൽ ഒരു പ്രതികൂടി പൊലീസ് കസ്റ്റഡിയിലായി. വെളയനാട് സ്വദേശി ഷുക്കൂറാണ് പൊലീസിന്റെ പിടിയിലായത്.

ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.ലകേസിൽ അഞ്ച് പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kodakara money laundering case; Police say the money was lost by an RSS man.

NEWS ROUND UP