കലകളുടെ മായാലോകം ഇനി കൊച്ചിക്ക് സ്വന്തം…നാലാമത് കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഗംഭീര തുടക്കം

Loading...

ഷഫീക്ക് മട്ടന്നൂര്‍

വരകളുടെയും വര്‍ണങ്ങളുടെ മായാലോകം തീര്‍ത്ത് നാലാമത് കൊച്ചി മുസിരിസ് ബിനാലെയ്ക്ക് തുടക്കം കുറിച്ചു. ഇന്നലെ വൈകീട്ട് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്ഡ ബിനാലെ ഉദ്ഘാടനം ചെയ്തു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാ പ്രദര്‍ശനമായ കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന് തുടക്കമായി. വരകളും വര്‍ണങ്ങളും ചാലിച്ച ചിത്രങ്ങളുടെയും വിവിധ ശബ്ദ-സംഗീത പ്രദര്‍ശനങ്ങളും കൊണ്ട് ഇത്തവണയും ബിനാലെ ശ്രദ്ധേയമാണ്. കലാ പ്രദര്‍ശനം, ചര്‍ച്ചകള്‍, സംഗീതം, നൃത്തം, സിനിമ തുടങ്ങി എല്ലാ മേഖലകളിലെയും അവതരണം ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെ നടക്കുന്ന കൊച്ചി ബിനാലെയില്‍ ഉണ്ടാകും. 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്‍മാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്.

അന്യത്വത്തില്‍നിന്ന് അന്യതയിലേക്ക്’ എന്നുള്ളതാണ് കൊച്ചി ബിനാലെ നാലാം ലക്കത്തിന്റെ ക്യൂറേറ്റര്‍ പ്രമേയം. പരുവനം കുട്ടന്‍ മാരാരുടെ ചെണ്ടമേളത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.
പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ പതാകയുയര്‍ത്തല്‍ ചടങ്ങിനു ശേഷം മെക്‌സിക്കന്‍ ആര്‍ട്ടിസ്റ്റായ താനിയ കാന്‍ഡിയാനിയുടെ കലാ പ്രകടനവും (ആസ്പിന്‍വാള്‍ ഹൗസ്) നെതര്‍ലാന്‍ഡ്സില്‍ താമസിക്കുന്ന ലെബനീസ് ആര്‍ട്ടിസ്റ്റ് റാന ഹമാദെയുടെ പ്രഭാഷണവും (എംഎപി പ്രൊജക്ട് സ്‌പേസ്) നടന്നു.


പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് കൂടാതെ, എറണാകുളം ദര്‍ബാര്‍ഹാള്‍, പെപ്പര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ആനന്ദ് വെയര്‍ഹൗസ്, എം.എ.പി. പ്രൊജക്ട്‌സ് സ്‌പേസ്, ടി.കെ.എം. വെയര്‍ഹൗസ് എന്നിവയാണ് മറ്റു വേദികള്‍. ബിനാലെ നാലാം ലക്കത്തിന് സമാന്തരമായി സ്റ്റുഡന്റ്‌സ് ബിനാലെയും നടക്കും. ഇരുനൂറോളം വിദ്യാര്‍ഥികളുടെ സൃഷ്ടിയാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇക്കുറി ഇന്ത്യയെ കൂടാതെ സാര്‍ക്ക് രാജ്യങ്ങളില്‍നിന്ന് സ്റ്റുഡന്റ്‌സ് ബിനാലെയ്ക്ക് വിദ്യാര്‍ഥി പ്രാതിനിധ്യം ഉണ്ടാകും.

ബിനാലെ പ്രതിഷ്ഠാപനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ ബിനാലെയ്ക്കു ശേഷം വീടുകള്‍ പണിയുന്നതിനായി നല്‍കാനും ഫൗണ്ടേഷന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി 40 കലാകാരന്‍മാരുടെ തിരഞ്ഞെടുത്ത കലാസൃഷ്ടികള്‍ ജനുവരി 18-ന് ലേലം ചെയ്യും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം