ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു

Loading...

കൊ​ച്ചി: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് നഗരമധ്യത്തില്‍ ഭാര്യയെ കുത്തിക്കൊന്നു. പു​ന്ന​പ്ര സ്വ​ദേ​ശിനി സു​മ​യ്യ ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കൊ​ച്ചി ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. എറണാകുളം പാലാരിവട്ടത്തെത്തിയ ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശി സജീറും ഭാര്യ സുമയ്യയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടുറോഡില്‍ വെച്ച് സജീര്‍ ഭാര്യയെ കുത്തുകയായിരുന്നു. ഭാര്യയെ കുത്തിയായി സജീര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ സജീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Loading...