Categories
editors

പ്രതിപക്ഷത്തിന് പരസ്യമായി നന്ദിയര്‍പ്പിച്ച് കെഎം മാണി

km maniതിരുവനന്തപുരം: പ്രതിപക്ഷത്തെ നേരിട്ടഭിനിന്ദിച്ച് മുന്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണി. നിയമസഭ സമ്മേളനത്തിനിടെയാണ് മാണിയുടെ പുതിയ ചുവടുമാറ്റം. നിയമസഭയില്‍ കെ മുരളീധരന്‍ സംസാരിക്കുന്നതിന് സമാന്തരമായി വി എസ് സുനില്‍കുമാര്‍ നടുക്കളത്തില്‍ പ്രസംഗിച്ചപ്പോളായിരുന്നു നാടകീയ രംഗങ്ങള്‍. കോടതി സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണമെന്നാണ് പറഞ്ഞതെന്നും, ഇപ്പോളും സംശയത്തിലായ സീസറിന്റെ ഒരു ഭാര്യയായ ബാബു മന്ത്രിസഭയില്‍ തുടരുകയാണെന്നും വിഎസ് സുനില്‍ കുമാര്‍ പ്രസംഗിച്ചു. ഇത് ഇരട്ടനീതിയാണെന്ന സുനില്‍കുമാറിന്റെ പ്രസ്താവനയെ ഡസ്‌കിലടിച്ചാണ് കെ എം മാണി സ്വീകരിച്ചത്. ഇതോടൊപ്പം പരസ്യമായി സന്തോഷം പ്രകടിപ്പിക്കാനും മാണി തയ്യാറായി.

പ്രസംഗത്തിന് ശേഷം പ്രതിപക്ഷ ബെഞ്ചിലെത്തി പ്രതിപക്ഷ നേതാവിനെയും സുനില്‍കുമാറുള്‍പ്പെടെയുള്ളയുള്ളവരോടും മാണി നന്ദി രേഖപ്പെടുത്തി. പ്രതിപക്ഷ നേതാക്കളെ ഹസ്തദാനം ചെയ്തുമാണ് മാണി മടങ്ങിയത്. നിങ്ങളെങ്കിലും ഇത് പറഞ്ഞല്ലോ എന്നാണ് മാണി ബെഞ്ചിലെത്തി പറഞ്ഞതെന്ന് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv