കെ കെ മഹേഷിന്റെ ആത്മഹത്യ;പീഡനം,കേസുകളില്‍ കുടുക്കാന്‍ ശ്രമം എന്ന് ആത്മഹത്യകുറിപ്പില്‍

Loading...

ആലപ്പുഴ: മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസിലും കുടുക്കാന്‍ ശ്രമമെന്ന് എസ്എന്‍ഡിപി നേതാവ് കെ.കെ മഹേശന്‍റെ ആത്മഹത്യാക്കുറിപ്പ്.

നിരന്തരമായ പീഡനം സഹിക്കാന്‍ വയ്യാതെയാണ് ആത്മഹത്യയെന്നും കുറിപ്പിലുണ്ട്. വീട്ടിലെ തെളിവെടുപ്പിനിടെ ഭാര്യ പൊലീസിന് കത്ത് കൈമാറി.

കെ.കെ.മഹേശന്റെ ആത്മഹത്യയിൽ മാരാരിക്കുളം പൊലീസ് ഭാര്യയുടെ മൊഴി രേഖപ്പെടുത്തി.കണിച്ചുകുളങ്ങരയിലെ വീട്ടിൽ എത്തിയാണ് ഉഷാദേവിയുടെ മൊഴി എടുത്തത്.

ഇന്നലെ യൂണിയൻ ഓഫിസ് ജീവനക്കാരുടെയും മഹേശനുമായി അടുപ്പമുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തിയിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ആത്മഹത്യാ കുറിപ്പിൽ മഹേശൻ സൂചിപ്പിച്ച വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണു കുടുംബത്തിന്റെ പറഞ്ഞത്.

മഹേശന്റെ ഫോൺ വിളികളുടെ വിശദവിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

അന്വേഷണത്തിനു പ്രത്യേക സംഘം വേണമെന്നും കുടുംബം മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

കത്തിലെ ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണെന്നും അറസ്റ്റ് ഭയന്നിട്ടാണ് ആത്മഹത്യ എന്നും അണികളെ ബോധ്യപ്പെടുത്താന്‍ എല്ലാ ജില്ലകളിലും യോഗം നടത്തുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം